പ്രായമായവരിലെ പനി സൂക്ഷിച്ചേ തീരു; ഈ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക ശ്രദ്ധ നൽകണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രായമായവരിലെ പനി സൂക്ഷിച്ചേ തീരു; ഈ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക ശ്രദ്ധ നൽകണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 10:07 am IST
FacebookTwitterWhatsAppTelegram

പനി പിടിപ്പെട്ട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് പ്രായമായവരാണ്. പ്രായമായവർക്ക് രോഗപ്രതിരോധ ശേഷി കുറവായതിനാൽ പെട്ടെന്ന് പനി പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. പനിയെ പ്രതിരോധിക്കാനുള്ള ആരോഗ്യ ക്ഷമത പലപ്പോഴും പ്രായമായവർക്ക് ഉണ്ടാകാറില്ല.

അണുബാധയ്‌ക്കെതിരെ പ്രവർത്തിക്കാനുള്ള ശരീരത്തിന്റെ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് പനി. ഉയർന്ന ശരീര താപനില രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ സഹായിക്കുന്നതിലൂടെ ശരീരത്തിനുള്ളിൽ കടന്നിരിക്കുന്ന രോഗകാരികളായ സൂക്ഷ്മാണുക്കൾ നശിക്കുന്നു.

98.6 ഡിഗ്രിയാണ് ഒരു മനുഷ്യന്റെ സാധാരണ താപനില. ഇത് 100.4 ഡിഗ്രിയായി ഉയരുന്ന സാഹചര്യത്തിലാണ് പനി സ്ഥിരീകരിക്കുന്നത്. എന്നാൽ 104 ഡിഗ്രിയായി ശരീര താപനില ഉയരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുകയും ചികിത്സ ഉറപ്പാക്കുകയും വേണം. ബോധം നഷ്ടമാവുക, കഴുത്ത് അനക്കാൻ കഴിയാതെയാകുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നുക, ശരീരമാസകലം വേദനയുണ്ടാവുക, ശരീരത്തിൽ തടിപ്പുണ്ടാകുക എന്നിവ പനിയുള്ള സമയത്ത് ഉണ്ടാകുകയാണെങ്കിൽ കൃത്യമായ ചികിത്സ സ്വീകരിക്കണം.

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾ, മരുന്നുകളുടെയോ വാക്‌സിനുകളുടെയോ റിയാക്ഷൻ, ക്യാൻസർ എന്നീ രോഗങ്ങളുടെ ആരംഭം കടുത്ത പനിയിലൂടെയാണ്. വിയർക്കുക, കഠിനമായ തണുപ്പ് അനുഭവപ്പെടുക, തലവേദന, പേശി വേദന, അസ്വസ്ഥത, ബലഹീനത, ശരീരം വിറയ്‌ക്കുക എന്നീ ലക്ഷണങ്ങളും ഏറ്റവും കടുത്ത പനിയുടെ ലക്ഷണങ്ങളാണ്.

പനി ഒരു പരിധി വരെ അപകടകാരിയല്ലെങ്കിലും കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടമാകാൻ കാരണമാകും. പനി പിടിച്ച് കഴിഞ്ഞാൽ ശരീരത്തിലെ താപനില സാധാരണമാക്കുന്നതിനും നിർജലീകരണം തടയുന്നതിനും ധാരാളം വെള്ളം കുടിക്കണം, പെട്ടെന്നുള്ള ദഹനത്തിനായി കട്ടി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കണം. പനി പിടിച്ചാൽ ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാനും ശ്രദ്ധിക്കണം.

Tags: HealthSick
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies