കണ്ണൂർ: നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. രാവിലെ 10 മണിയോടെ തലശ്ശേരിയിൽ വെച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിരുന്ന മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗം തകർന്നു.
അപകടത്തിന്റെ ആഘാതത്തിൽ റോഡിൽ ഉണ്ടായിരുന്ന ഒരു ട്രാവലർ വാനും മറ്റൊരു കാറും തമ്മിലും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അപകടത്തിൽ ആർക്കും പരിക്കുകളില്ല. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ ചെറുതുരുത്തി പോലീസ് സംഭവ സ്ഥലം സന്ദർശിച്ചു.
Comments