പ്രകൃതിയുടെ പ്രതിഭാസങ്ങൾ എന്നും നമ്മെ ആശ്ചര്യപ്പെടുത്തിയിട്ടെയുള്ളൂ.. പ്രകൃതിയിലെ നമുക്കറിയാത്ത, നമ്മെ അത്ഭുതപ്പെടുത്തിയിട്ടുള്ള പല കാര്യങ്ങൾക്കും പലപ്പോഴായി നാം സാക്ഷ്യം വഹിച്ചിട്ടുണ്ടാവും. അത്തരത്തിലുള്ള ഒരു അത്ഭുത പ്രതിഭാസത്തിനാണ് നിങ്ങൾ ഇനി സാക്ഷ്യം വഹിക്കാൻ പോവുന്നത്..
A little about nature and the difference of mentality. Kama River. Perm region. July 13, 2023. pic.twitter.com/AaWTHqrnCR
— Zlatti71 (@djuric_zlatko) July 17, 2023
“>
Zlatti71 എന്ന ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്ത വാട്ടർ സ്പൗട്ടിന്റെ ദൃശ്യങ്ങളാണിത്. റഷ്യയിലെ പേം മേഖലയിലെ കാമ നദിയുടെ ഉപരിതലത്തിലായിരുന്നു മനോഹരമായ സ്വർണ്ണ വാട്ടർ സ്പൗട്ട് രൂപം കൊണ്ടത്. നദിയിലൂടെ ബോട്ടുമാർഗം സഞ്ചരിച്ചിരുന്നവർ ഇതു കാണാനിടയാവുകയും അത്യപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചതോടെ കാണികളിലൊരാൾ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.
2023 ജൂലായ് 13-ന് പകർത്തിയ വീഡിയോയാണിത്. നദിയുടെ ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് നീളുന്ന നീർത്തടങ്ങൾ ഉയരത്തിൽ നിൽക്കുന്നതായിട്ടാണ് ദ്യശ്യങ്ങളിൽ കാണാൻ കഴിയുക. ‘ A little about nature and the difference of mentaltiy’, എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്‌ക്ക് ഇതിനകം 2 മില്യൺ കാഴ്ചക്കാരെയും നിരവധി കമന്റുകളും നേടാൻ സാധിച്ചു.















