നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് കൂണ്‍ അഥവാ മഷ്‌റൂം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയങ്കരമായ കൂണിന് ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല പാർശ്വഫലങ്ങളുമുണ്ട്. പാകം ചെയ്യാത്ത കൂൺ കഴിക്കുകയാണെങ്കിൽ ദഹനത്തിനെ വലിയ രീതിയിൽ ബാധിക്കാം. അതിനാൽ പോഷകഗുണങ്ങൾക്കായി കൂൺ പാകം ചെയ്തുവേണം കഴിക്കാൻ.
കാട്ടു കൂൺ പാർശ്വഫലങ്ങൾ
കാട്ടു കൂൺ കഴിക്കുന്ന വ്യക്തികൾക്ക് ഗുരുതരമായ രോഗങ്ങൾ വരെ ഉണ്ടാകാം. ഇതിന്റെ ഫലമായി മരണംവരെ സംഭവിക്കാം. സന്ധിവാതം, ല്യൂപ്പസ്, ആസ്ത്മ, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നീ രോഗങ്ങളുള്ളവർ കൂൺ കഴിക്കുന്നത് ഒഴിവാക്കണം, കാരണം കൂണുകളിലെ ബീറ്റാ-ഗ്ലൂക്കൻ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാൻ കാരണമാകുന്നു.
സാധാരണയായി കാട്ടു കൂൺ കഴിച്ചാൽ ഓക്കാനം, ഛർദ്ദി, മലബന്ധം, വയറിളക്കം എന്നി അനന്തര ഫലങ്ങളാണ് ഉണ്ടാകുക. 20 മിനിറ്റിനും നാല് മണിക്കൂറിനും ഇടയിൽ ഏത് രീതിയിൽ വേണമെങ്കിലും ഈ പാർശ്വഫലങ്ങൾ പ്രത്യക്ഷപ്പെടാം. ചിലർക്ക് കൂൺ കഴിച്ചതിനുശേഷം ക്ഷീണം അനുഭവപ്പെടാം. അസ്വസ്ഥതയും അലസതയും അനുഭവപ്പെടാം.
ദഹനപ്രശ്നങ്ങൾ
ദഹനപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. ചില കൂണുകളിൽ മാനിറ്റോൾ, റാഫിനോസ് തുടങ്ങിയ ദഹനത്തെ തടയുന്ന കാർബോഹൈഡ്രേറ്റുകളുണ്ടാകും. ഈ കാർബോഹൈഡ്രേറ്റുകൾ ദഹിക്കാതെ വൻകുടലിലൂടെ കടന്നുപോകുമ്പോൾ കുടലിൽ നുരയുണ്ടാകുന്ന മൈക്രോബയോട്ട എന്ന ബാക്ടീരിയയ്‌ക്ക് കാരണമാകുന്നു. ഇത് ചിലരിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
കൂൺ ചർമ്മത്തിലെ അലർജികൾക്ക് കാരണമാകാം
കൂൺ ചർമ്മത്തിലെ അലർജികൾക്ക് കാരണമാകും. കൂൺ കഴിച്ചാൽ ചർമ്മത്തിൽ ചുണങ്ങുകൾക്കും ചർമ്മ രോഗങ്ങൾക്കും കാരണമായേക്കാം. അധികമായി കൂൺ കഴിക്കുമ്പോൾ ചില ആളുകൾക്ക് മൂക്കിലൂടെ രക്തസ്രാവം, വരണ്ട വായ, വരണ്ട മൂക്ക്, മറ്റ് പ്രശ്നങ്ങളും ഉണ്ടാകാം.
കൂൺ ഗർഭിണിയ്‌ക്ക് വിപരീതഫലം
ഗർഭിണിയായ സമയത്തും മുലയൂട്ടുന്ന സമയത്തും കൂൺ കഴിക്കാതെയിരിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. ഗുരുതരമായ വിപരീതഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, സുരക്ഷിതരായിരിക്കുകയും അവ ഒഴിവാക്കുകയും ചെയ്യുന്നതാണ് ഉചിതം.
Comments