മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പാലക്കാട് മുണ്ടക്കോട്ടുകുറുശ്ശി കള്ളിവളപ്പിൽ ഇബ്രാഹിം (46) അറസ്റ്റിൽ. പ്രതിയെ മലപ്പുറം പോലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതി കാറിൽ കയറ്റിയത്. തുടർന്ന് കാറിൽവെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കോട്ടാപ്പടിയിൽ ട്യൂഷൻ കഴിഞ്ഞ് ബസ് കാത്തു നിൽക്കുകയായിരുന്ന ആൺകുട്ടിയെയാണ് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റിയത്. ഇതിന് ശേഷം ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് കുട്ടിയുടെ ഫോൺ നമ്പർ വാങ്ങിയ ശേഷം വഴിയിലിറക്കി വിടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.
Comments