കോഴിക്കോട്: കൊലാണ്ടിയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കോഴിക്കോട്, വടകര കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തുമാണ് സ്വകാര്യബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്. ഇതോടെ വിദ്യാർത്ഥികളടക്കമുളള യാത്രക്കാർ പെരുവഴിയിലായി.
ഇന്ന് രാവിലെയാണ് കോഴിക്കോട്, വടകര കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനെ പോലീസ് മർദ്ദിക്കുകയും, കേസെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ജോലിയ്ക്ക് പോകുന്നവരും യാത്രക്കാരും ഉൾപ്പെടെ നിരവധി പേരാണ് മിന്നൽ സമരത്തിൽ വലഞ്ഞത്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിന് പിന്നാലെ ബദൽമാർഗം സ്വീകരിച്ചാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.
Comments