കിടിലൻ ഫീച്ചറകളുമായി ബോട്ടിന്റെ സ്മാർട്ട് റിംഗ് എത്തുന്നു...! സവിശേഷതകളിൽ ഞെട്ടി സോഷ്യൽമീഡിയ; സ്ത്രീകൾക്ക് വേണ്ടി സ്മാർട്ട് നോട്ടിഫിക്കേഷനും റിമൈൻഡറും പീരിയഡ് ട്രാക്കറും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിടിലൻ ഫീച്ചറകളുമായി ബോട്ടിന്റെ സ്മാർട്ട് റിംഗ് എത്തുന്നു…! സവിശേഷതകളിൽ ഞെട്ടി സോഷ്യൽമീഡിയ; സ്ത്രീകൾക്ക് വേണ്ടി സ്മാർട്ട് നോട്ടിഫിക്കേഷനും റിമൈൻഡറും പീരിയഡ് ട്രാക്കറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 02:46 pm IST
Facebook
Twitter
WhatsAppTelegram

നമുക്ക് ചുറ്റുമുള്ള ലോകം ആധുനികതയുടെ തോളിലേറി സ്മാർട്ട് ആയി കുതിക്കുകയാണ്. ഇതിനൊപ്പം തന്നെ വെയറബിൾസ് സ്മാർട്ടാകാൻ തുടങ്ങിയിട്ടും കുറച്ച് നാളുകളായി. സ്മാർട്ട് വാച്ചുകൾ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ ഇപ്പോഴിതാ മോതിരവും സ്മാർട്ട് ആയി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് റിംഗ് പുറത്തിറക്കാനൊരുങ്ങുകയാണ് ബോട്ട്. വെറുമൊരു മോതിരം എന്നതിൽ ഉപരി ഹെൽത്ത് ട്രാക്കറായി പ്രവർത്തിക്കാൻ ഉപയോഗിക്കത്തക്ക വിധത്തിലുള്ള ഡിവൈസാണിത്. ഇത് ധരിക്കുന്നതിലൂടെ നിങ്ങൾ നടന്ന സ്‌റ്റെപ്പുകൾ, ഹാർട്ട് ബീറ്റ് എന്നിങ്ങനെയുള്ള വിവരങ്ങൾ എല്ലാം തന്നെ കൃത്യമായി അറിയുന്നതിന് ബോട്ട് സ്മാർട്ട് റിംഗ് സഹായിക്കും.

ഇന്ത്യയിൽ ആദ്യമായി സ്മാർട്ട് റിംഗുകൾ അവതരിപ്പിക്കുന്നതിന് മുൻകൈ എടുത്തത് അൾട്രാഹുമൻ എന്ന ബ്രാൻഡായിരുന്നു. ഇപ്പോഴിതാ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട് വാച്ചുകളിലൂടെയും ഇയർബഡ്‌സിലൂടെയും ജനപ്രീതി നേടിയ ബോട്ട് കൂടി സ്മാർട്ട് റിംഗുമായി രംഗത്ത് എത്താനൊരുങ്ങുകയാണ്. സെറാമിക്, മെറ്റൽ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ബോട്ട് പുതിയ സ്മാർട്ട് റിംഗ് നിർമ്മിച്ചിരിക്കുന്നത്. ഈ റിംഗ് ഏത് വസ്ത്രത്തിനും യോജിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഭാരം കുറഞ്ഞ രീതിയിലുള്ള റിംഗ് ആയതിനാൽ തന്നെ സൗകര്യപ്രദമായി ധരിക്കാനും സാധിക്കും എന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

5 എടിഎം റേറ്റിംഗുമായി എത്തുന്ന ബോട്ട് സ്മാർട്ട് റിംഗിന്റെ നിർമ്മാണം വെള്ളത്തെയും വിയർപ്പിനെയും പ്രതിരോധിക്കുന്ന തരത്തിലാണ്. വിവിധ ശാരീരിക പ്രവർത്തനങ്ങളിലും ദൈനംദിന ജീവിതത്തിലെ ആരോഗ്യവുമായി ബന്ധപ്പെട്ട ഡാറ്റയും അറിയാൻ ഈ റിംഗ് സഹായകമാണ്. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ബിൽഡാണ് റിംഗിനുള്ളത്. അത്യാധുനിക ഡിസൈനാണ് റിംഗിന്റെ മറ്റൊരു സവിശേഷത.

ബോട്ട് സ്മാർട്ട് റിംഗിന്റെ ഏറ്റവും മികച്ച വശം സമഗ്രമായ ആരോഗ്യ, ഫിറ്റ്‌നസ് ട്രാക്കിങ് ഫീച്ചറുകൾ തന്നെയാണ്. നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ, നടന്ന സ്റ്റെപ്പുകൾ, നടക്കുകയോ ഓടുകയോ ചെയ്ത ദൂരം, കലോറികൾ എന്നിവയെല്ലാം ഇതിലൂടെ അറിയാൻ സാധിക്കും. കൂടാതെ ഈ സ്മാർട്ട് റിംഗ് നിങ്ങളുടെ ഹൃദയമിടിപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും അതുമായി ബന്ധപ്പെട്ട ഡാറ്റ വിശദമായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്നു. ഈ സമയം ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ വിശകലനം ചെയ്ത് അത് അറിയിക്കുന്നതിനും ഡിവൈസിന് സാധിക്കും.

എസ്പിഒ2 മോണിറ്ററിംഗ് ആണ് റിംഗിന്റെ മറ്റൊരു സവിശേഷത. രക്തത്തിലെ ഓക്‌സിജന്റെ അളവ്, ശ്വസനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. സ്ത്രീകൾക്ക് വേണ്ടി സ്മാർട്ട് നോട്ടിഫിക്കേഷനുകളും റിമൈൻഡറുകളും അടക്കമുള്ള പീരിയഡ് ട്രാക്കറും ബോട്ടിന്റെ സ്മാർട്ട് റിംഗിൽ ഉണ്ട്. കൂടാതെ ഈ ഡിവൈസിൽ ടച്ച് കൺട്രോൾസും ഉണ്ട്. ബോട്ട് റിംഗ് എന്ന മൊബൈൽ ആപ്പുമായി കണക്ട്് ചെയ്തായിരിക്കും ഇതിന്റെ പ്രവർത്തനം നടക്കുക. ഫിറ്റ്‌നസ്, ഹെൽത്ത് ഡാറ്റ ആപ്പിലൂടെ അറിയാൻ സാധിക്കും. ആമസോൺ, ഫ്‌ലിപ്കാർട്ട് തുടങ്ങിയ ജനപ്രിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ബോട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഈ റിംഗ് ഉടനെത്തും.

Tags: boatRINGSUB
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies