ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ടെലഗ്രാം. ഇതിലൂടെ പ്രീമിയം ഉപഭോക്താക്കൾക്ക് സ്റ്റോറികൾ ഇഷ്ടാനുസരണം പോസ്റ്റ് ചെയ്യാൻ കഴിയും. എന്നാൽ പ്രീമിയം അല്ലാത്ത ഉപഭോക്താക്കൾക്ക് ഇത് ഇഷ്ടാനുസരണം കാണുകയും ചെയ്യാം. ടെലഗ്രാമിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ്. ഐഒഎസ്, ഡെസ്ക്ടോപ്പ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ സ്റ്റോറികൾക്ക് സമാനമാണ് ഫീച്ചർ.
ടെലഗ്രാമിന്റെ സ്ക്രീനിന്റെ മുകളിൽ ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് ഈ പുതിയ ഫീച്ചർ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് എന്നിവയാണ് സ്റ്റോറീസിൽ പങ്കുവെയ്ക്കാൻ കഴിയുന്നത്. നമുക്ക് തന്നെ ഇതിൽ സമയ പരിധിയും നിശ്ചയിക്കാവുന്നതാണ്. 6 മണിക്കൂര്‍, 12 മണിക്കൂര്‍, 14 മണിക്കൂര്‍, 48 മണിക്കൂര്‍ എന്നിങ്ങനെയാണ് സമയ പരിധി. ആരെല്ലാം സ്റ്റോറീസ് കാണണം എന്നും ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാൻ സാധിക്കും.
വാട്സ്ആപ്പ് സ്റ്റാറ്റസിനും ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിനും സമാനമാണ് ഈ പുതിയ ഫീച്ചര്‍ എങ്കിലും ടെലഗ്രാമിന്റെ പുതിയ ഫീച്ചറായതുകൊണ്ട് ചില വ്യത്യാസങ്ങളുണ്ട്. ഇഷ്ടാനുസരണം നിശ്ചയിക്കാവുന്ന സമയപരിധിയും സ്റ്റോറീസ് സ്ഥിരമായി നിര്‍ത്താനുള്ള സൗകര്യവും ഡ്യുവല്‍ ക്യാമറ സംവിധാനവും പോളുകള്‍, ക്വിസുകള്‍ എന്നിവ ഇതിനെ ഒരു പടി മുന്നിൽ നിർത്തുന്നു.
Comments