ലക്നൗ : കൻവാരിയാത്രയ്ക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ് . യുപിയിലെ ബറേലിയിൽ വച്ചാണ് ശിവഭക്തർക്ക് നേരെ കല്ലേറുണ്ടായത്. ഇതോടെ സംഘർഷാവസ്ഥയുണ്ടായി. കല്ലേറിൽ 6 ശിവഭക്തർക്ക് പരിക്കേറ്റു. 15 മിനിറ്റോളം കല്ലേറുണ്ടായി. സംഘർഷത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ 5 സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
വാംഖണ്ഡി നാഥ ക്ഷേത്രത്തിൽ ജലാഭിഷേകം നടത്താൻ പോകുകയായിരുന്നു ശിവഭക്തർ. ക്ഷേത്രത്തിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് ബരാദാരി പ്രദേശത്തെ ക്ഷേത്രം . അതിനു സമീപം വച്ചാണ് മതമൗലികവാദികൾ കല്ലെറിയാൻ തുടങ്ങിയത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഇതിൽ ചില യുവാക്കൾ കല്ലെറിയുന്നത് കാണാം. എസ്എസ്പി പ്രഭാകർ ചൗധരി, എസ്പി സിറ്റി രാഹുൽ ഭാട്ടി എന്നിവർ സംഭവസ്ഥലത്തെത്തി. കൻവാർ മാർഗിന്റെയും നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
Comments