കർക്കിടകമാസം ആരോഗ്യകരമാക്കാൻ ഉലുവാ കഞ്ഞി;കഴിക്കേണ്ടത് എപ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം; തയാറാക്കേണ്ട വിധം, ഗുണങ്ങളും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർക്കിടകമാസം ആരോഗ്യകരമാക്കാൻ ഉലുവാ കഞ്ഞി;കഴിക്കേണ്ടത് എപ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം; തയാറാക്കേണ്ട വിധം, ഗുണങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 10:30 pm IST
Facebook
Twitter
WhatsAppTelegram

കർക്കിടകമാസത്തിൽ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഔഷധ കഞ്ഞി കുടിയ്‌ക്കുന്നത് പതിവാണ്. ഇത്തരത്തിൽ വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു കഞ്ഞിയാണ് ഉലുവാ കഞ്ഞി. ഉലുവാക്കഞ്ഞി എന്നത് കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ സമ്പുഷ്ടമായതുമായ ആഹാരമാണ്. ഇതിന്് പുറമേ പല വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ശരീരബലം കൂട്ടുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ഉണർവും ഉന്മേഷവും ലഭിക്കുന്നതിനും ഉചിതമായ ഒന്നാണ് ഉലുവ കഞ്ഞി. ഉലുവ കഞ്ഞി സാധാരണയായി കർക്കിടക മാസത്തിന്റെ ആദ്യത്തെ ഏഴ് ദിവസമോ അല്ലെങ്കിൽ അവസാനത്തെ ഏഴ് ദിവസമോ ആണ് കഴിക്കുന്നത് പതിവ്. ഉലുവ കഞ്ഞി പ്രഷർ കുറയ്‌ക്കുന്നതിനും രോഗങ്ങൾ വരാതിരിക്കുന്നതിനും സഹായിക്കും.

ആവശ്യമായ ചേരുവകൾ…

ഉലുവ-1/4 കപ്പ്
ഞവര അരി- 1 കപ്പ്
ഒന്നാം പാൽ- 1/2 കപ്പ് (ഒരു കപ്പ് തേങ്ങ ചിരവിയതിൽ നിന്നാണ് എടുക്കേണ്ടത്.)
രണ്ടാം പാൽ 3/4 കപ്പ്
ജീരകം -1 ടീസ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് -1/4 കപ്പ്
നെയ്യ് -1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • കാൽകപ്പ് ഉലുവ നന്നായി കഴുകി എടുത്തതിന് ശേഷം ഏഴ് മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് വയ്‌ക്കണം. ഇതിന് ശേഷം ഒരു കുക്കറിൽ ഇതിന് ശേഷം കുക്കറിൽ വെച്ച് ഉലുവ വേവിക്കണം.
  • ഞവര അരി നന്നായി കഴുകി എടുത്തതിന് ശേഷം സ്റ്റീം പോയ കുക്കറിലേക്ക് വേവിച്ച ഉലുവയ്‌ക്ക് ഒപ്പം ഇടണം. ഇതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക.
  • ഒരു കപ്പ് തേങ്ങ ചിരവിയതിൽ നിന്ന് 1/2 കപ്പ് ഒന്നാം പാലും, മുക്കാൽ കപ്പ് രണ്ടാം പാലും എടുക്കണം. കുക്കറിന്റെ വിസിൽ അടിച്ചതിന് ശേഷം രണ്ടാം പാൽ ഒഴിച്ച് ഇവയെല്ലാം കൂടെ തിളപ്പിക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
  • ഇതിന് ശേഷം ഒന്നാം പാൽ ഒഴിക്കുക. മറ്റൊരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് കാൽ കപ്പ് ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് വഴറ്റിയെടുക്കുക. ഇത് നേരത്തെ തയാറാക്കിയ ഉലുവ കഞ്ഞിയിലേക്ക് ഇട്ട് എല്ലാം കൂടെ ഇളക്കിയതിന് ശേഷം ചൂടോടെ വിളമ്പാവുന്നതാണ്.

ഉലുവക്കഞ്ഞിയുടെ ആരോഗ്യ ഗുണങ്ങൾ

ചീത്ത കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിന് ഉലുവ കഞ്ഞി ഉചിതമാണ്. ഇതിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കും. ഉലുവാക്കഞ്ഞിയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിക്കാതിരിക്കാനും സഹായകമാണ്.

ഉലുവാക്കഞ്ഞി ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് വയർ നിറയ്‌ക്കാൻ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഉലുവാക്കഞ്ഞിയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാൽ മുടി കൊഴിച്ചിൽ തടയാനും വൃക്കരോഗങ്ങൾ അകറ്റാനും ഉലുവാക്കഞ്ഞി ഉത്തമമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉലുവാ കഞ്ഞി കുടിയ്‌ക്കുന്നതിന് ഏറ്റവും ഉചിതം ഉച്ച സമയമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വിറ്റമിനുകൾ എന്നിവയെല്ലാം ശരീരത്തിലേയ്‌ക്ക് കൃത്യമായി എത്താൻ ഇത് സഹായകമാണ്. ചിലർ രാത്രിയിൽ ഈ കഞ്ഞി തയ്യാറാക്കി കുടിക്കാറുണ്ട്. എന്നാൽ പലർക്കും ഉറങ്ങാൻ അസ്വസ്ഥതകൾ നേരിടാൻ സാദ്ധ്യതയുണ്ട്. ഇക്കാരണത്താൽ തന്നെ പരമാവധി ഉച്ചയ്‌ക്ക് തന്നെ ഈ ഔഷധകഞ്ഞി കുടിക്കാൻ ശ്രദ്ധിക്കുക.

Tags: karkkidakamSUB
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies