സർക്കാരിന്റ ധൂർത്ത് വിനയായി, കടത്തിന്റെ പാരമ്യത്തിൽ സപ്ലൈകോ; ഓണക്കിറ്റ് വെട്ടിച്ചുരുക്കി ഭക്ഷ്യവകുപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിന്റ ധൂർത്ത് വിനയായി, കടത്തിന്റെ പാരമ്യത്തിൽ സപ്ലൈകോ; ഓണക്കിറ്റ് വെട്ടിച്ചുരുക്കി ഭക്ഷ്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 06:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കടക്കെണിയിലകപ്പെട്ട് സപ്ലൈകോ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം വെട്ടിച്ചുരുക്കുന്നു. ഇപ്രാവശ്യം മഞ്ഞ കാർഡുകാർക്ക് മാത്രം കിറ്റ് നൽകാനാണ് തീരുമാനം. 450 രൂപയുടെ ചെലവാണ് ഒരു കിറ്റിന് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ പ്രാവിശ്യത്തെ പോലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് നൽകാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. ഇതോടെ മുൻഗണന വിഭാഗത്തിലെ മഞ്ഞ കാർഡ് ഉപഭോക്താക്കളായ 5.87 ലക്ഷം പേർക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക. 30 കോടി രൂപയാണ് ഇതിന് ആവശ്യം.

എന്നാൽ സർക്കാരിന് മുൻകാലങ്ങളിൽ വാങ്ങിയ സാധനങ്ങൾക്ക് പോലും ഇതുവരെ പണം നൽകാനായിട്ടില്ല. 200 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്‌ക്ക് നൽകാനുള്ളത്. അടിയന്തിരമായി 1500 കോടി അനുവദിക്കണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും 250 കോടി രൂപ നൽകാനാണ് ധനവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ഓണക്കിറ്റ് വിതരണത്തിലുടെ സർക്കാരിന് ചെലവായത് 425 കോടി രൂപയാണ്. 500 രൂപ ചെലവ് വരുന്ന 13 ഇനങ്ങളാണ് അന്ന് എല്ലാ കാർഡ് ഉടമകൾക്കും വിതരണം ചെയ്തത്. കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ഇനത്തിൽ 45 കോടി നൽകാനുണ്ട്, ഇത് നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ അതിനുള്ള വഴിയും കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഭക്ഷ്യവകുപ്പ്.

സാധനങ്ങൾക്ക് വില നൽകാത്തത് കൊണ്ട് തന്നെ വിതരണക്കാർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. 600 കോടി രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. അതുകൊണ്ട് തന്നെ സബ്‌സിഡിയ്‌ക്ക് വിൽക്കുന്നതിൽ മിക്ക സാധനങ്ങളും ലഭ്യമല്ല. നിലവിൽ വെളിച്ചെണ്ണ, പഞ്ചസാര, മല്ലി, ഉഴുന്ന് തുടങ്ങി കുറച്ച് സാധനങ്ങൾ മാത്രമാണ് സപ്ലൈകോ ശേഖരത്തിലുള്ളത്. സപ്ലൈകോയ്‌ക്കുള്ള കുടിശിക നൽകിയില്ലെങ്കിൽ ഓണച്ചന്തയെ ബാധിക്കുമെന്നതിൽ സംശയമില്ല. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന സാധനങ്ങൾ ഇല്ലാതാകുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കും. പാവങ്ങളുടെ നെഞ്ചിൽ കനൽ കോരിയിടുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം രൂക്ഷമാണ്.

Tags: onam kitPinarayi vijyan
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies