സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; ഒന്നാം സ്ഥാനം രാജസ്ഥാനാണെന്ന് ആവർത്തിച്ച് പുറത്താക്കപ്പെട്ട കോൺഗ്രസ് മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; ഒന്നാം സ്ഥാനം രാജസ്ഥാനാണെന്ന് ആവർത്തിച്ച് പുറത്താക്കപ്പെട്ട കോൺഗ്രസ് മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 08:32 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണെന്ന് ആവർത്തിച്ച് പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ. സംസ്ഥാനത്തെ റൂറൽ ഡെവലപ്‌മെന്റ് മന്ത്രിയായിരുന്നു അദ്ദേഹം. സിവിൽ ഡിഫൻസ്, പഞ്ചായത്തീ രാജ് എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹമായിരുന്നു വഹിച്ചിരുന്നത്. എന്നാൽ ഗെഹ്‌ലോട്ട് സർക്കാരിന്റെ പോരായ്മകൾ തുറന്നുകാട്ടിയതോടെ ഗുദ്ധയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.

”രാജസ്ഥാനിലെ പെൺമക്കളും സഹോദരിമാരുമാണ് എന്നെ തിരഞ്ഞെടുത്ത് വിധാൻ സഭയിലേക്ക് പറഞ്ഞയച്ചത്. സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമത്തിന് ഞാൻ പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അവരെനിക്ക് വോട്ടുതന്നത്. എന്നാൽ നമ്മുടെ സംസ്ഥാനം സ്ത്രീകൾക്കെതിരായ അക്രമത്തിൽ ഒന്നാമതെത്തിയപ്പോൾ ഞാൻ പ്രതികരിച്ചു.” ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജേന്ദ്ര ഗുദ്ധ പറഞ്ഞു.

രാജസ്ഥാനിൽ ക്രമസമാധാന നിലയും സ്ത്രീ സുരക്ഷയും തകർന്നുവെന്ന് രാജേന്ദ്ര ഗുദ്ധ സഭയിൽ ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മണിപ്പൂരിലേക്ക് നോക്കുന്നതിന് മുമ്പ് സ്വന്തം സംസ്ഥാനം ശ്രദ്ധിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ ഇതോടെ രാജേന്ദ്രസിംഗിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.

ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. രാജസ്ഥാൻ സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടിയതിന്റെ പേരിൽ തന്നെ ആക്രമിച്ചെന്നും നിയമസഭയ്‌ക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി നടത്തിയ അഴിമതികളുടെ രേഖകളടങ്ങിയ ഡയറി ഉയർത്തിക്കാട്ടി സഭാനാഥന്റെ അടുത്തേക്ക് എത്തിയതോടെ 50-ഓളം വരുന്ന കോൺഗ്രസ് നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് രാജേന്ദ്ര ഗുദ്ധയുടെ ആരോപണം.

Tags: rajasthanAshok Gehlot
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies