ശ്രീനഗർ: മയക്കുമരുന്നുകളുമായി നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താനി കള്ളക്കടത്തുകാരന്റെ നീക്കം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ജമ്മു-കശ്മീരിലെ രാംഗർ അതിർത്തിക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തിൽ നിന്നും നാല് പാക്കറ്റ് ലഹരി വസ്തുക്കളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
On the intervening night of 24/25 July, the vigilant BSF troops neutralised a Pak smuggler while he was trying to smuggle Narcotics through the Ramgarh border area. Four packets of suspected Narcotics (weighing approx 4 kgs) were found along with the body of the Pak smuggler.… pic.twitter.com/Ps40nvoJYC
— ANI (@ANI) July 25, 2023
“>
ഇന്ത്യൻ സൈന്യവും ജമ്മു-കശ്മീർ പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിൽ കുപ്വാരാ പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും സൈന്യം 4 എകെ തോക്കുകളും 6 ഗ്രെനേഡുകളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
അതേസമയം അനന്ത്നാഗ് പ്രദേശത്ത് ജൂലൈ 18ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ ഭീകരർ വെടിയുതിർത്തിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്നാണ് ജമ്മു-കശ്മീർ പോലീസ് വ്യക്തമാക്കുന്നത്.
Comments