പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം നിർത്തിയ സ്ഥാനാർത്ഥി, പ്രമുഖ സമുദായത്തിലെ പ്രബലയായ വനിത; പാർട്ടി വിട്ട് ബിജെപിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം നിർത്തിയ സ്ഥാനാർത്ഥി, പ്രമുഖ സമുദായത്തിലെ പ്രബലയായ വനിത; പാർട്ടി വിട്ട് ബിജെപിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 02:28 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എസ്പി- ബിഎസ്പി സഖ്യം 2019ൽ വരാണാസിയിൽ നിർത്തിയ സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു. സമാജ്‌വാദി പാർട്ടി നേതാവ് ശാലിനി യാദവാണ് കഴിഞ്ഞ ദിവസം അംഗത്വം സ്വീകരിച്ചത്. പാർട്ടിയുടെ ലക്‌നൗവിലെ സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി ശാലിനിയെ അംഗത്വം നൽകി സ്വീകരിച്ചു.

സമാജ്‌വാദി പാർട്ടി പ്രവർത്തകരുടെ വാക്കിന് വില നൽകുന്നില്ലെന്നും അതാണ് കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് കാരണമെന്നും ശാലിനി കുറ്റപ്പെടുത്തി. എസ്പിയിലെ പ്രവർത്തകർ അസംതൃപ്തരാണ്. സാമൂഹ്യ സേവനമാണ് താൻ രാഷ്‌ട്രീയ പ്രവർത്തനംകൊണ്ട് ലക്ഷ്യമിടുന്നത്, അതാണ് ബിജെപിയിൽ എത്താനുള്ള കാരണമെന്നും അംഗത്വം സ്വീകരിച്ച ശേഷം അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശാലിനി യാദവ് പാർട്ടി വിട്ടത് സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനും വൻ തിരിച്ചടിയായിരിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ ഡെപ്യൂട്ടി ചെയർമാനുമായിരുന്ന ശ്യാംലാൽ യാദവിന്റെ മരുമകളാണ് ശാലിനി യാദവ്.

2019 ൽ വരാണാസിയിൽ പ്രധാനമന്ത്രിക്കെതിരെ മത്സരിച്ച ശാലിനി യാദവിന് 1,95,159 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദി 6,74,664 വോട്ടുകൾ സ്വന്തമാക്കി. 4,79,505 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷമാണ് പ്രധാനമന്ത്രിക്ക് വാരണാസിയിലെ ജനങ്ങൾ അന്ന് സമ്മാനിച്ചത്.

 

Tags: BJPsp
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies