രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ഓർമ്മകളിൽ രാജ്യം; കാർഗിൽ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി പ്രതിരോധമന്ത്രിയും സേന മേധാവിമാരും; രാജ്യമൊട്ടാകെ വിപുലമായ പരിപാടികൾ
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ഓർമ്മകളിൽ രാജ്യം; കാർഗിൽ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി പ്രതിരോധമന്ത്രിയും സേന മേധാവിമാരും; രാജ്യമൊട്ടാകെ വിപുലമായ പരിപാടികൾ

Janam Web Desk by Janam Web Desk
Jul 26, 2023, 09:23 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ സ്മരണയിൽ രാജ്യം. ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറിയവരെ സധൈര്യം തുരത്തിയോടിച്ച് സൈന്യം നേടിയ ഐതിഹാസിക വിജയത്തിൽ രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചവർ നിരവധിയാണ്. ഇവരെ ഓർമ്മിക്കുകയാണ് ഭാരതം ഇന്ന്.

കാർഗിൽ വിജയ് ദിവസം ഭാരതത്തിന്റെ ധീരഹൃദയർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രാദ്ധാഞ്ജലി അർപ്പിച്ചു. കാർഗിൽ വിജയ് ദിവസ്, ഇന്ത്യയിലെ ആ അത്ഭുതകരമായ ധീരഹൃദയരുടെ വീരഗാഥ. അവർ എന്നും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി നിലനിൽക്കും. ഈ പ്രത്യേക ദിനത്തിൽ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അവരെ വണങ്ങുന്നു . ഇന്ത്യ നീണാൾ വാഴട്ടെ!”- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

कारगिल विजय दिवस भारत के उन अद्भुत पराक्रमियों की शौर्यगाथा को सामने लाता है, जो देशवासियों के लिए सदैव प्रेरणाशक्ति बने रहेंगे। इस विशेष दिवस पर मैं उनका हृदय से नमन और वंदन करता हूं। जय हिंद!

— Narendra Modi (@narendramodi) July 26, 2023

“>

ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി പ്രതിരോധ മന്ത്രിയും വിവിധ സേന മേധാവിന്മാരും വീരസൈനികർക്ക് അഭിവാദ്യമർപ്പിച്ചു. ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ ചീതാൽ ഹെലികോപ്റ്ററിൽ പുഷ്പ വൃഷ്ടി നടത്തി. നാല് എംഐജി 29 വിമാനങ്ങളാണ് യുദ്ധ സ്മാരകത്തിന് മുകളിലൂടെ പറന്നത്.

#WATCH | Ladakh: Four MIG 29 aircraft fly past over the Kargil War Memorial in Drass on Kargil Vijay Diwas. Tributes are being paid to soldiers who lost their lives in the 1999 Kargil War. pic.twitter.com/YHdk9aLuXa

— ANI (@ANI) July 26, 2023

“>

തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുഷ്പാർച്ചന നടത്തി. ശേഷം കാർഗിൽ യുദ്ധത്തിന്റെ സ്മരണയ്‌ക്കായി ദ്രാസിൽ നിർമ്മിച്ച ‘ഹട്ട് ഓഫ് റിമെംബ്രൻസ്’ മ്യൂസിയവും പ്രതിരോധമന്ത്രി സന്ദർശിച്ചു.

#WATCH | Ladakh: Defence Minister Rajnath Singh visits ‘Hut of Remembrance’ museum constructed in Drass to commemorate the 1999 Kargil war Bravehearts. #KargilVijayDiwas2023 pic.twitter.com/44dOgrdaQl

— ANI (@ANI) July 26, 2023

“>

ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരും യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു.

#WATCH | Defence Minister Rajnath Singh lays a wreath at Kargil War Memorial in Drass and pays tribute to soldiers who lost their lives in the 1999 Kargil War. #KargilVijayDiwas pic.twitter.com/Ev9ZwyMVJa

— ANI (@ANI) July 26, 2023

“>

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും വീരമൃത്യു വരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിലെ കാർഗിൽ ഷഹീദ് സ്മൃതി വതികയിലാണ് സൈനികർക്ക് പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥന നടത്തിയത.

#WATCH | Uttar Pradesh Chief Minister Yogi Adityanath lays a wreath at Kargil Shaheed Smriti Vatika in Lucknow on the occasion of #KargilVijayDiwas2023 pic.twitter.com/8wph6hwXOq

— ANI UP/Uttarakhand (@ANINewsUP) July 26, 2023

“>

24-ാം കാർഗിൽ വിജയദിനത്തിൽ ലഡാക്കിലെ യുദ്ധസ്മാരകത്തിലും ഡൽഹിയിലും വിവിധ പരിപാടികൾ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിലെത്തും. കാർഗിൽ സന്ദേശവുമായി ഡൽഹിയിൽ നിന്ന് കശ്മീരിലെത്തുന്ന വനിതകളുടെ ബൈക്ക് റാലിയാണ് ഈ വർഷത്തെ പ്രത്യേകത. ഇന്ത്യൻ സൈനികരുടെ ത്യാഗം വ്യക്തമാക്കുന്ന പ്രത്യേക വിഡിയോ ലാചെൻ വ്യു പോയിന്റിൽ പ്രദർശിപ്പിക്കും.

Tags: kargil vijay diwas
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളുടെ മേല്‍ കാര്‍ പാഞ്ഞു കയറി;ഭാര്യയ്‌ക്ക് ദാരുണാന്ത്യം; യുവനടന്‍ അറസ്റ്റില്‍

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളുടെ മേല്‍ കാര്‍ പാഞ്ഞു കയറി;ഭാര്യയ്‌ക്ക് ദാരുണാന്ത്യം; യുവനടന്‍ അറസ്റ്റില്‍

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

സ്വകാര്യ ഭാഗത്ത് രക്തം; നാല് വയസുകാരിയെ അതിക്രൂരമായി പീഡനത്തിനിരയാക്കി; പ്രതിയായ അദ്ധ്യാപകനെ സ്‌കൂൾ അധികൃതർ സംരക്ഷിക്കുന്നതായി പരാതി

സാങ്കേതിക തകരാർ; വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

സാങ്കേതിക തകരാർ; വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

മൂന്ന് ലോകകപ്പ് ആയില്ലെ…എനിക്കിപ്പോ ശീലമായി…! ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വേദന പങ്കുവച്ച് ചാഹല്‍

മൂന്ന് ലോകകപ്പ് ആയില്ലെ…എനിക്കിപ്പോ ശീലമായി…! ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വേദന പങ്കുവച്ച് ചാഹല്‍

സ്വച്ഛതാ ഹി സേവ ക്യാമ്പെയ്ൻ; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രമുഖ നേതാക്കൾ

സ്വച്ഛതാ ഹി സേവ ക്യാമ്പെയ്ൻ; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രമുഖ നേതാക്കൾ

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളിയെ അജ്ഞാതൻ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ട ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെ ഇസ്ലാം മതപുരോഹിതനെന്ന് വിശേഷിപ്പിച്ച് പാക് ഐഎസ്‌ഐ

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളിയെ അജ്ഞാതൻ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ട ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെ ഇസ്ലാം മതപുരോഹിതനെന്ന് വിശേഷിപ്പിച്ച് പാക് ഐഎസ്‌ഐ

Load More

Latest News

സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം; അഴിമതിയുടെ പങ്കിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല: എം.ടി. രമേശ്

സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം; അഴിമതിയുടെ പങ്കിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല: എം.ടി. രമേശ്

150 നഗരങ്ങളിൽ ബോംബ് ഭീഷണി; സ്കൂളുകളും ആശുപത്രികളും ഒഴിപ്പിച്ച് വശംകെട്ട് പോലീസ്; യുവാവ് വ്യാജ ഭീഷണി ഉയർത്തിയത് പെൺകുട്ടികൾ നഗ്നചിത്രങ്ങൾ അയക്കാത്തതിൽ പ്രകോപിതനായി

150 നഗരങ്ങളിൽ ബോംബ് ഭീഷണി; സ്കൂളുകളും ആശുപത്രികളും ഒഴിപ്പിച്ച് വശംകെട്ട് പോലീസ്; യുവാവ് വ്യാജ ഭീഷണി ഉയർത്തിയത് പെൺകുട്ടികൾ നഗ്നചിത്രങ്ങൾ അയക്കാത്തതിൽ പ്രകോപിതനായി

സീറ്റ് ബെൽറ്റ് ഇടാത്തത് വിനയായി; പോലീസ് ജീപ്പിന്റെ ചില്ല് തകർന്ന് തെറിച്ചു വീണു; പോലീസുകാരന് ദാരുണാന്ത്യം

സീറ്റ് ബെൽറ്റ് ഇടാത്തത് വിനയായി; പോലീസ് ജീപ്പിന്റെ ചില്ല് തകർന്ന് തെറിച്ചു വീണു; പോലീസുകാരന് ദാരുണാന്ത്യം

തുർക്കി പാർലമെന്റ് കെട്ടിടത്തിന് സമീപം ഭീകരാക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; ഭീകരനെ വധിച്ച് സേന

തുർക്കി പാർലമെന്റ് കെട്ടിടത്തിന് സമീപം ഭീകരാക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; ഭീകരനെ വധിച്ച് സേന

സർക്കാർ സംവിധാനം ഉണരുംമുൻപേ ജനങ്ങൾക്ക് വേണ്ടി മുന്നിട്ട് ഇറങ്ങി; സേവാഭാരതിയ്‌ക്കെതിരെ പരാതിയുമായി പഞ്ചായത്ത്‌ സെക്രട്ടറി

‘സ്വച്ഛതാ ഹി സേവാ അഭിയാൻ’; ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരളത്തിലെ 3000 കേന്ദ്രങ്ങളിൽ ദേശീയ സേവാഭാരതി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും; ഒരു ലക്ഷം സന്നദ്ധ സേവകർ പങ്കാളികളാകും

ജീവനക്കാരോട് മോശമായ പെരുമാറ്റം; പിന്നാലെ ശുചിമുറിയിൽ കയറി വാതിൽപൂട്ടി; ഇൻഡിഗോ വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രികൻ

ജീവനക്കാരോട് മോശമായ പെരുമാറ്റം; പിന്നാലെ ശുചിമുറിയിൽ കയറി വാതിൽപൂട്ടി; ഇൻഡിഗോ വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രികൻ

മാതാ അമൃതാനന്ദമയി ദേവിയുടെ സപ്തതി ആഘോഷമാക്കാനൊരുങ്ങി അമൃതപുരി 

മാതാ അമൃതാനന്ദമയി ദേവിയുടെ സപ്തതി ആഘോഷമാക്കാനൊരുങ്ങി അമൃതപുരി 

പാകിസ്താനെ പഞ്ഞിക്കിട്ട ഹോക്കി ടീമിനായി ആര്‍പ്പുവിളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം; മനസ് നിറയ്‌ക്കും മനോഹര കാഴ്ച; വൈറലായി വീഡിയോ

പാകിസ്താനെ പഞ്ഞിക്കിട്ട ഹോക്കി ടീമിനായി ആര്‍പ്പുവിളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം; മനസ് നിറയ്‌ക്കും മനോഹര കാഴ്ച; വൈറലായി വീഡിയോ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies