പ്രാഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് കല്‍കി 2898 എഡി. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. കമലഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവർ സിനിമയുടെ ഭാഗമാകുന്നു എന്നതാണ് സിനിമാ പ്രേമികളെ ആവേശത്തിലാക്കുന്നത്. ചിത്രം അടുത്തിടെയാണ് അമേരിക്കയിലെ സാന്‍റിയാഗോയിലെ കോമിക് കോണില്‍ അവതരിപ്പിച്ചത്. ഈ അന്തര്‍ദേശീയ വേദിയില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു കല്‍കി 2898 എഡി. രണ്ട് ഭാഗമായി ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം.
എന്നാൽ ചിത്രത്തിന്‍റെ ആദ്യഭാഗം നേരത്തെ നിശ്ചയിച്ച ഡേറ്റില്‍ പുറത്തിറങ്ങില്ലെന്നാണ് വിവരം. നേരത്തെ കല്‍കി 2898 എഡി ആദ്യ പാര്‍ട്ട് 2024 ജനുവരി 12-ന് പുറത്തിറങ്ങും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് 2024 മെയ് മാസത്തിലേക്ക് മാറ്റിയെന്നാണ് വിവരം. 2024 ജനുവരി സംക്രാന്തി, പൊങ്കല്‍ അവധി കണക്കിലെടുത്തായിരുന്നു റിലീസ് വച്ചിരുന്നത്. ചിത്രത്തിന്‍റെ വിഎഫ്എക്‌സ് ജോലികൾ ഇനിയും ബാക്കിയുള്ളതിനാൽ ചിത്രം മാസങ്ങളോളം നീണ്ടു പോയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വരാൻ പോകുന്നത് ഒരു സൂപ്പർ ഹീറോ മൂവിയാണോ എന്ന സംശയത്തിലാണ് സിനിമാ പ്രേമികൾ. 600 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. പ്രൊജക്ട് കെ-യുടെ ടീസർ ജൂലൈ 21-ന് സാൻ ഡിയാഗോയിൽ നടക്കുന്ന കോമിക്-കോൺ പരിപാടിയിൽ പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ബാഹുബലിക്ക് ശേഷം പ്രഭാസ് ചെയ്ത എല്ലാ ചിത്രങ്ങളും പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. കല്‍കി 2898 എഡി, സലാർ എന്നീ ചിത്രങ്ങളിലൂടെ തന്റെ മങ്ങിയ താര പ്രഭാവം പ്രഭാസ് തിരിച്ചു പിടിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാഗ് അശ്വിനാണ് പ്രൊജക്ട്-കെ സംവിധാനം ചെയ്യുന്നത്.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍കി 2898 എഡി’യുടെ പാട്ടുകള്‍ ഒരുക്കുന്നത്. തിരക്കഥ- സായ് മാധവ് ബുറ. വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന അമ്പതാമത്തെ ചിത്രമാണ് കല്‍കി 2898 എഡി. എന്നാൽ പുതിയ ലുക്ക് ഒരു ‘അയൺ മാൻ’-നുമായും ആരാധകർ ഉപമിച്ചിരുന്നു. ‘അയൺ മാൻ 3’ ലെ പോസ്റ്ററും പ്രൊജക്റ്റ് കെയിലെ പോസ്റ്ററും തമ്മിലാണ് താരതമ്യം ചെയ്തത്.. നാഗ് അശ്വിന്റെ പ്രൊജക്റ്റ് കെ സയൻസ് ഫിക്ഷൻ സിനിമയാണോ എന്നാണ് പ്രേക്ഷകരുടെ സംശയം.
Comments