തൃശൂരിൽ നൂറ് ശതമാനവും വിജയിക്കാൻ കഴിയുന്ന വ്യക്തിയാണ് സുരേഷ് ​ഗോപി; രാഷ്ട്രീയക്കാരൻ മാത്രമല്ല, സിനിമാ നടൻ കൂടിയാണ്; തന്റെ പ്രതിഫലത്തിൽ നിന്നും ജനങ്ങൾക്ക് സഹായം ചെയ്യുന്ന ഒരു മനുഷ്യൻ: കെ.സുരേന്ദ്രൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിൽ നൂറ് ശതമാനവും വിജയിക്കാൻ കഴിയുന്ന വ്യക്തിയാണ് സുരേഷ് ​ഗോപി; രാഷ്‌ട്രീയക്കാരൻ മാത്രമല്ല, സിനിമാ നടൻ കൂടിയാണ്; തന്റെ പ്രതിഫലത്തിൽ നിന്നും ജനങ്ങൾക്ക് സഹായം ചെയ്യുന്ന ഒരു മനുഷ്യൻ: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 04:12 pm IST
Facebook
Twitter
WhatsAppTelegram

ബിജെപിയുടെ താര മുഖങ്ങളിലൊരാളാണ് നടൻ സുരേഷ് ​ഗോപി. അഭിനയ ജീവിതത്തിനപ്പുറം കൃത്യമായ രാഷ്‌ട്രീയ കാഴ്ചപ്പാടുകളുള്ള നടൻ. സിനിമയിലും രാഷ്‌ട്രീയത്തിലും ശോഭിക്കുന്നതിനൊപ്പം തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായി അദ്ദേഹം ഇടപെടുന്നു. തൃശൂർ മണ്ഡലത്തെ ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായി മാറ്റാൻ സുരേഷ് ​ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി നിർവഹിക്കുന്നതിനാൽ സംസ്ഥാന-ദേശീയ നേതാക്കൾ സുരേഷ് ​ഗോപിയ്‌ക്ക് പ്രത്യേക സ്ഥാനം തന്നെ നൽകുന്നു. ഇപ്പോഴിതാ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സുരേഷ് ​ഗോപിയെപ്പറ്റി പറഞ്ഞ വീഡിയോയാണ് പ്രവർത്തകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

‘തൃശൂരിൽ വിജയത്തിന് ഏറ്റവും അടുത്ത് വന്ന വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹം നല്ല രീതിയിൽ മത്സരം കാഴ്ചവെച്ചു. മത്സരിപ്പിച്ചാൽ നൂറ് ശതമാനവും ഉറപ്പായും ജയിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. അദ്ദേഹം ഒരു നൂറ് ശതമാനം രാഷ്‌ട്രീയക്കാരനല്ല. 24 മണിക്കൂറും രാഷ്‌ട്രീയ പ്രവർത്തനവുമായി നടക്കുന്ന വ്യക്തിയല്ല. ഞങ്ങൾ ഇറങ്ങും പോലെ ബൂത്ത് കമ്മറ്റി ഉണ്ടാക്കാൻ ഇറങ്ങുന്ന ആളുമല്ല. നല്ല ഒരു സിനിമാ നടനാണ് സുരേഷ് ഗോപി. ഇപ്പോഴും സിനിമ ചെയ്യുന്ന വ്യക്തിയാണ്. ബിജെപിയുടെ പേരിൽ ഇത്രയധികം വിമർശനം കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമ ഇറങ്ങുന്നുണ്ട്, അതെല്ലാം വിജയിക്കുന്നുമുണ്ട്’.

‘സിനിമ ചെയ്യുന്നു, അതിന്റെ പ്രതിഫലത്തിൽ നിന്നും ജനങ്ങൾക്ക് വേണ്ടുന്ന സഹായം ചെയ്യുന്നു. അങ്ങനെ ജീവിതത്തിലെ നല്ലൊരു സമയം ഇത്തരം പ്രവർത്തനങ്ങൾക്ക് മാറ്റി വെയ്‌ക്കുകയാണ് അദ്ദേഹം. എന്നാൽ, അതേസമയം അദ്ദേഹം പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്. അത്രയും തിരക്കുള്ള ഒരു മനുഷ്യനെ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് കൊണ്ടുവരും എന്നുള്ളതെല്ലാം മാദ്ധ്യമ സൃഷ്ടികളാണ്. അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് ആക്കാനോ സംസ്ഥാന പ്രസിഡന്റ് ആക്കാനോ അല്ല ബിജെപി ലക്ഷ്യം വെയ്‌ക്കുന്നത്. ബിജെപി എങ്ങനാണോ അദ്ദേഹത്തെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത് അത് അദ്ദേഹം സ്വീകരിക്കുന്നുണ്ട്’- സുരേന്ദ്രൻ പറഞ്ഞു.

Tags: Suresh GopiK SurendranTrissur
Share
Tweet
SendShare

More News from this section

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

Latest News

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies