ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ ഉയർന്ന കൊലവിളികൾ കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിട്ട് അധികനാൾ ആയില്ല. കൊച്ചുകുട്ടിയെ കൊണ്ട് പിഎഫ്ഐ ഭീകരർ വിളിപ്പിച്ച കൊലവിളികൾ ഇതരമതസ്ഥരോടുള്ള യാഥാർത്ഥ സമീപനം വെളിപ്പെടുത്തുന്നതായിരുന്നു. പിഎഫ്ഐയുടെ നിരോധനത്തോടെ അത്തരം മതവിദ്വേഷ മുദ്രാവാക്യങ്ങൾ കേരളത്തിലെ തെരുവുകളിൽ ഉയരില്ല എന്ന് കുറച്ചു പേരെങ്കിൽ വിശ്വസിച്ചിരുന്നിട്ടുണ്ടാവണം. എന്നാൽ പിഎഫ്ഐയുടെ മറ്റൊരു പതിപ്പാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് നടന്ന മുസ്ലീം യൂത്ത് ലീഗിന്റെ പ്രകടനത്തിൽ ജനങ്ങൾ കണ്ടത്.
മണിപ്പൂർ കലാപത്ത മറയാക്കി കൊണ്ട് ഹിന്ദു വിശ്വാസികൾക്ക് നേരെ വീണ്ടും കൊലവിളി മുദ്രാവാക്യങ്ങൾ കേരളത്തിന്റെ തെരുവുകളിൽ മുഴങ്ങി. കോൺഗ്രസും രാഹുൽ ഗാന്ധിയും സിപിഎമ്മും അടക്കമുള്ളവർ മതേതര പാർട്ടി എന്ന് വെള്ളപൂശാൻ പരമാവധി ശ്രമിക്കുന്ന മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്നുമാണ് കൊലവിളിയായി ഹിന്ദു വിദ്വേഷം മറനീക്കി കൊണ്ട് പുറത്തു വന്നത്. ”രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും ” എന്നായിരുന്നു മുസ്ലീം ലീഗ് പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. വിമർശനം കടുത്തതോടെ മുഖം രക്ഷിക്കാൻ മുദ്രാവാക്യം ചൊല്ലിക്കൊടുത്ത പ്രവർത്തകനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
എന്നാൽ, മുദ്രാവാക്യങ്ങൾ എന്നത് ഓരോ പ്രവർത്തകരുടെയും ആവേശമാണ്. അതിനാൽ തന്നെ യാദൃശ്ചികമായി വിളിച്ചു പോയതല്ല എന്ന് വ്യക്തമാണ്. ഉള്ളിലുള്ള വികാരവും കാഴ്ചപ്പാടും പ്രത്യശാസ്ത്രവും തന്നെയാണ് ലീഗിന്റെ മുദ്രാവാക്യത്തിലൂടെ പുറത്തുവന്നത്. പിഎഫ്ഐ നിരോധനത്തോടെ ഭീകരരുടെ തണലായി മുസ്ലീം ലീഗ് മാറി എന്നത് തന്നെ ഇതിലൂടെ വ്യക്തമാണ്. പിഎഫ്ഐ അവരുടെ ഇതരമതസ്ഥരുടുള്ള വിദ്വേഷം തുറന്നു കാട്ടി മുന്നോട്ട് പോയപ്പോൾ മുസ്ലീം ലീഗ് മതേതരത്തിന്റെ മുഖം അണിഞ്ഞുവെന്ന് മാത്രം. അവസരം വന്നാൽ പിഎഫ്ഐയിൽ നിന്ന് തങ്ങളും വ്യത്യസ്തരല്ല എന്ന് മലയാളികളോടും ഹിന്ദു-ക്രൈസ്തവ വിശ്വാസികളോടും തുറന്നു പറയുകയാണ് ലീഗ് ചെയ്തിരിക്കുന്നത്.
‘അവിലും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ, വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ’ എന്നായിരുന്നു പിഎഫ്ഐയുടെ കൊലവിളിയെങ്കിൽ ‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’ എന്നായിരുന്നു ലീഗിന്റെ ഭീഷണി. രണ്ട് ഭീഷണിയും രണ്ട് തരത്തിലാണെങ്കിലും ഇരു സംഘടനകളും മുദ്രവാക്യത്തിലൂടെ മുന്നോട്ട് വെച്ച അർത്ഥം ഒന്നായിരുന്നു. ഇതരമത വിശ്വാസികൾ കരുതിയിരുന്നോളൂ എന്ന താക്കീതും ഭീഷണിയുമാണ് രണ്ട് മുദ്രാ വാക്യങ്ങളിലും പ്രതിധ്വനിച്ചത്. ലീഗിന്റെ മതേതര മുഖം മൂടി അഴിഞ്ഞു വീഴുമ്പോൾ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ലീഗുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്ന സിപിഎമ്മിനും എന്താണ് ഇതിൽ പറയാനുള്ളത് എന്നാണ് ജനങ്ങളുടെ ചോദ്യം. വോട്ട് ബാങ്കും മതരാഷ്‌ട്രീയവും വിട്ടുകളയാൻ തയ്യാറാവാത്ത ഇരു മുന്നണികളും ലീഗിനെ ചേർത്തു പിടിക്കുമെന്നും ചിറകിൻ കീഴിൽ സംരക്ഷിക്കുമെന്നുമാണോ ജനങ്ങൾ വിശ്വസിക്കേണ്ടത്.















