കൊല്ലം: വയോധികനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത സീരിയൽ നടിയയെും സുഹൃത്തിനെയും കുടുക്കിയത് പണത്തോടുള്ള ആർത്തി. അഭിഭാഷകയും സീരിയൽ നടിയുമായ നിത്യ ശ്രീയാണ് സുഹൃത്തായ ബിനുവിന്റെ സഹായത്തോടെ റിട്ട. സർവ്വകലാശാല ജീവനക്കാരനായ 75-കാരനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്തത്. പണത്തോടുള്ള ആർത്തികാരണം വീണ്ടും 25 ലക്ഷം രൂപ കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്.
പതിനൊന്ന് ലക്ഷത്തോളം രൂപ ലഭിച്ചിട്ടും അഭിഭാഷകയുടെയും സുഹൃത്തിന്റെയും കാശിനോടുള്ള ഭ്രമം അവസാനിച്ചില്ല. വയോധികനെ ഭീഷണിപ്പെടുത്തി കൂടുതൽ പമം തട്ടാമെന്ന് കണക്കാക്കുകയായിരുന്നു ഇരുവരും. 25 ലക്ഷം രീപ കൂടി നൽകിയില്ലെങ്കിൽ ചിത്രം പുറത്തുവിടുമെന്ന് വയോധികനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഇയാൾ പോലീസിനെ സമീപിച്ചത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനിയാണ് നിത്യ. വയോധികന്റെ വീട് വാടകയ്‌ക്ക് ചോദിച്ചാണ് നിത്യ ഫോണിലൂടെ ബന്ധം സ്ഥാപിച്ചത്. നിരന്തര ഫോൺ കോളിലൂടെ വയോധികനുമായി സൗഹൃദത്തിലാവുകയായിരുന്നു.
ഒടുവിൽ നിത്യയുടെ ക്ഷണം സ്വീകരിച്ച് വയോധികൻ നിത്യയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ഇയാളെ വിവസ്ത്രനാക്കി നിത്യ ചിത്രങ്ങളെടുത്തു. ഇതിനിടെ നിത്യയുടെ സുഹൃത്തും വയോധികന്റെ ബന്ധുവുമായ ബിനുവും വീട്ടിലെത്തി ഭീഷണിപ്പെടുത്തി ദൃശ്യങ്ങളെടുത്തു. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കാതിരിക്കാനായി 25 ലക്ഷവും ഇരുവരും ആവശ്യപ്പെട്ടു. നിരന്തരമായ ഭീഷണിയ്‌ക്ക് പിന്നാലെ വയോധികൻ 11 ലക്ഷം രൂപ പ്രതികൾക്ക് നൽകി. എന്നാൽ 11 ലക്ഷം രൂപ ലഭിച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഇരുവരും ബ്ലാക്ക്‌മെയിൽ തുടന്നതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. ഇതിന് പിന്നാലെ മുങ്ങിയ ഇരുവരെയും ബാക്കി പണം നൽകാനെന്ന പേരിൽ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Comments