തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിവേട്ട. വെള്ളായണിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വെള്ളായണി സ്വദേശി അരുണിനെയാണ് പോലീസ് പിടികൂടിയത്.
പ്രതിയുടെ പക്കൽ നിന്നും 4.207 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പിക്കപ്പ് ഓട്ടോയിൽ കടത്തുന്നതിനിടയിലാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടി രക്ഷപെട്ടു. പ്രശാന്ത്, രാജേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർക്കായി അന്വേഷണം തുടരുകയാണ്.
ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments