ഏകീകൃത സിവിൽ കോഡ് ആവശ്യം; ചില സമുദായങ്ങളിലെ തീവ്രവാദികൾക്ക് വേണ്ടി നിയമം വേണ്ടെന്ന് വെയ്ക്കാൻ കഴിയില്ല: ജാവേദ് അക്തർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകീകൃത സിവിൽ കോഡ് ആവശ്യം; ചില സമുദായങ്ങളിലെ തീവ്രവാദികൾക്ക് വേണ്ടി നിയമം വേണ്ടെന്ന് വെയ്‌ക്കാൻ കഴിയില്ല: ജാവേദ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 07:45 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യമാണെന്ന് വിശ്വസിക്കുന്നു. പെൺകുട്ടിയെന്നോ പ്രായപൂർത്തിയായ സ്ത്രീയെന്നോ യാതൊരു വിവേചനവുമില്ലാതെ സമ്പൂർണ്ണവും സമഗ്രവുമായ ലിംഗസമത്വം ഉറപ്പാക്കുക എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ജാവേദ് അക്തർ പ്രതികരിച്ചു.

സമയമായില്ല എന്ന കാരണം പറഞ്ഞ് ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് വൈകിപ്പിക്കാനാകില്ല. കാരണം, എതിർക്കുന്ന ആളുകൾ എപ്പോഴും ഉണ്ടായിരിക്കും. എല്ലാവരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ടെങ്കിലും ഒരു സമുദായത്തിലെയും തീവ്രവാദികൾക്ക് വേണ്ടി വൈകിപ്പിക്കേണ്ട കാര്യമില്ല. കേന്ദ്ര സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യപടി ഏകീകൃത സിവിൽ കോഡിന്റെ കരട് പൊതുസമൂഹത്തിന് മുന്നിൽ വെയ്‌ക്കുക എന്നതാണ്.

ഒരു പഠനമെന്ന നിലയിൽ കരട് വിജ്ഞാപനം ഇല്ലാതെ, എല്ലാ സംഭാഷണങ്ങളും സംവാദങ്ങളും അർത്ഥശൂന്യമാണ്. ഈ കരട് രാഷ്‌ട്രീയക്കാരല്ല, വിദഗ്ധരാണ് സൃഷ്ടിക്കേണ്ടത്. കരട് വന്നതിന് ശേഷം മാത്രം പൗരന്മാരിൽ നിന്നും സമുദായങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ തേടിയാൽ മതി. ഒരു മുസ്ലീം എന്ന നിലയിൽ എന്റെ ആദ്യ ഭാര്യക്ക് നാല് മാസത്തേക്ക് മാത്രം ജീവനാംശം നൽകിയാൽ മതി. എന്നാൽ, അവൾക്കാവശ്യമുള്ള കാലത്തോളം ഞാൻ ജീവനാംശം നൽകാൻ തീരുമാനിക്കുകയായിരുന്നു.

അനന്തരാവകാശത്തിന്റെ കാര്യത്തിൽ മകനെയും മകളെയും തുല്യമായി തന്നെയാണ് ഞാൻ പരിഗണിച്ചിട്ടുള്ളത്. എന്റെ സ്വത്തിന്റെ 50% വിഹിതം ഓരോരുത്തർക്കും ലഭിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിഷയം ലിംഗസമത്വമാണ്. സ്ത്രീകളോട് ഒരു വിവേചനവും പാടില്ല. ഇത് ഏകീകൃത സിവിൽ കോഡ് വഴിയാണോ അതോ മറ്റേതെങ്കിലും വിധത്തിലാണോ ലഭിക്കുന്നത് എന്നത് ഒരു പ്രശ്നമേ അല്ല- ജാവേദ് അക്തർ പറഞ്ഞു.

Tags: uniform civil codejaved akhtar
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies