തിരുവനന്തപുരം: കവിൾ ചൊറിഞ്ഞ ബൈക്ക് യാത്രികന് ഫൈനടിച്ച് എഐ ക്യാമറ. വർക്കലയിലാണ് സംഭവം. ആംബുലൻസ് ഡ്രൈവറായ രാമന്തളി സ്വദേശി സജീദിനാണ് 2,500 രൂപ പിഴ ചുമത്തിയത്. ഇയാൾ ഇടത് കൈകൊണ്ട് കവിൾ ചൊറിഞ്ഞതിനെ, മൊബൈൽ ഫോൺ ഉപയോഗിക്കുന്ന രീതിയിലാണ് കണ്ടെതെന്ന് കാണിച്ചാണ് പിഴയിട്ടത്.
ഈ മാസം 15-നായിരുന്നു സംഭവം. ഉച്ചയോടെയാണ് നിയമലംഘനം നടന്നതായി നോട്ടീസിൽ പറയുന്നത്. മൊബൈൽ ഫോൺ തന്റെ പോക്കറ്റിൽ തന്നെ ഉണ്ടെന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ഉദ്യോഗസ്ഥർ അത് കൂസാക്കുന്നില്ലെന്നാണ് സജീദ് പറയുന്നത്.
നേരത്തെ എഐക്യാമറ കെഎസ്ഇബിയ്ക്ക് പിഴയിട്ടിരുന്നു. വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചതും വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്.
Comments