ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ, ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ: രോഷം പങ്കുവെച്ച് സിദ്ദിഖ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ, ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ: രോഷം പങ്കുവെച്ച് സിദ്ദിഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 02:43 pm IST
FacebookTwitterWhatsAppTelegram

ആലുവയിൽ അ‍ഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്നും കേരളക്കര മോചിതരായിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിലടക്കംപ്രതിക്കെതിരെയുള്ള രോഷം ഉയരുകയാണ്. പ്രതിയെ നാട്ടുകാർക്ക് വിട്ടുകൊടുക്കണമെന്നാണ് എല്ലാവരും ഒരു പോലെ പറയുന്നത്. സംഭവത്തിൽ തന്റെ രോഷം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സിദ്ദിഖ്.

നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന സിനിമയിലെ ക്ലൈമാക്സിനോട് അടുത്ത സീനാണ് സിദ്ദിഖ് പങ്കുവച്ചത്. ചിത്രത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ മധ്യവയസ്കനെ നാട്ടുകാർ കയ്യേറ്റം ചെയ്യുന്ന സീനാണ് വീഡിയോയിലുള്ളത്. ചിത്രത്തിൽ പോലീസായാണ് സിദ്ദിഖ് എത്തുന്നത്.

‘നമ്മൾ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീർപ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റകയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ’. എന്നാണ് സീനിൽ സിദ്ദിഖ് പറയുന്നത്.

ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ അഞ്ചു വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. രാവിലെ ഏഴരയോടെ കുന്നുംപുറം തായ്‌ക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ തുടങ്ങിയ പൊതുദർശനം മണിക്കൂറുകൾ നിണ്ടുനിന്നു. ഹൃദയഭേദകമായ രംഗങ്ങൾക്കാണ് സ്‌കൂൾ അങ്കണം വേദിയായത്. പൊതുദർശനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.

ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം ഇന്നലെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. 20 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയായ അസ്ഫാക്ക് ആലം ഇന്നലെ തന്നെ കുറ്റം സമ്മതിച്ചിരുന്നു.

Tags: siddiqueAaluva
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies