തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ അച്ഛനും മകനും കെഎസ്ആർടിസി ബസിടിച്ച് മരിച്ച കേസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും തടവും പിഴയും. ഡ്രൈവർ വിളപ്പിൽശാല പുന്നത്താനം കുരുവിളച്ചികുഴി സ്വദേശി എ.സുധാകരന് നാല് വർഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ബസിന്റെ കണ്ടക്ടർ പെരുകാവ് പാവച്ചകുഴി ശ്രീമന്ദിരത്തിൽ ആർഡി.പ്രശാന്തനെ ഒരു ദിവസത്തെ തടവുശിക്ഷയ്ക്കും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് വിധി പറഞ്ഞത്.
2012 ഒക്ടോബർ 30-നാണ് കേസിനാസ്പദമായ സംഭവം. കൊച്ചുവേളി ഐഎംഎസ് ഭവനിൽ പാട്രിക്കിനെയും മകൻ ശ്രീജിത്തിനെയും പാറ്റൂരിൽ വെച്ചാണ് കെഎസ്ആർസി ബസ് ഇടിച്ചത്. ഇരുവരെയും ഇടിച്ച് വീഴ്ത്തിയ ശേഷം ബസ് നിർത്താതെ പോവുകയായിരുന്നു. അപകടം നടന്ന വിവരം പുറത്തറിയാതിരിക്കാൻ പ്രതികൾ, വെള്ളക്കെട്ടിലൂടെ വാഹനമോടിച്ച് ടയറിൽ പറ്റിയിരുന്ന രക്തകറ കഴുകി കളയുകയായിരുന്നു.\
അമിതവേഗതയിൽ അലക്ഷ്യമായി വാഹനമോടിച്ച പ്രതികൾ മരണപ്പെട്ട പിതാവിനോടും മകനോടും മനുഷ്യത്വരഹിതമായി പെരുമാരിയെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കെഎസ്ആർടിസി പോലുള്ള പൊതുഗതാഗത വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും കോടതി നിരീക്ഷിച്ചു.
Comments