'പറയേണ്ടത് മാത്രമാണ് സ്പീക്കർ പറഞ്ഞത്'; ഹിന്ദുവിരുദ്ധ പരാമർശം നടത്തിയ എ.എൻ ഷംസീറിനെ പിന്തുണച്ച് ഷുക്കൂർ വക്കീൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പറയേണ്ടത് മാത്രമാണ് സ്പീക്കർ പറഞ്ഞത്’; ഹിന്ദുവിരുദ്ധ പരാമർശം നടത്തിയ എ.എൻ ഷംസീറിനെ പിന്തുണച്ച് ഷുക്കൂർ വക്കീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 05:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തെ അനുകൂലിച്ച് നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. പറയേണ്ടത് മാത്രമാണ് സ്പീക്കർ പറഞ്ഞതെന്നും ഭരണഘടന നൽകുന്ന ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ വേളയിലായിരുന്നു സ്പീക്കറുടെ വിവാദ പ്രസ്താവന. ഇതിനെ ന്യായീകരിച്ചാണ് ഷൂക്കൂർ വക്കീൽ രംഗത്തെത്തിയിരിക്കുന്നത്. സാംസ്‌കാരിക രംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്ന നിരവധി പേരുണ്ടെന്നും അവരുടെ ലക്ഷ്യം വിഷയങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയാണെന്നും അദ്ദേഹം പറയുന്നു. ചില സന്ദർഭങ്ങളിൽ പാകപ്പിഴകൾ സംഭവിക്കാറുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ സമൂഹം നൽകേണ്ടി വരുന്ന വില കനത്തതാണെന്നും നടൻ കൂട്ടിച്ചേർത്തു.

പരിപാടിയ്‌ക്കിടെ ‘ കുട്ടികൾ മിത്തുകൾ അല്ല പഠിക്കേണ്ടത്, ശാസ്ത്രമാണ് പഠിക്കേണ്ടത്’ എന്നാണ് പറഞ്ഞതെന്നും വർത്തമാന ഇന്ത്യൻ സാഹചര്യത്തെ മുൻനിർത്തിയുള്ള പ്രസംഗമായിരുന്നു സ്പീക്കർ നടത്തിയതെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കുട്ടികളുടെ നല്ല ഭാവിയ്‌ക്കായി പറഞ്ഞ വാക്കുകളെയാണ് സമൂഹം വളച്ചൊടിച്ചതെന്നും വ്യാപക പ്രചരണങ്ങൾ നടക്കുന്നതെന്നുമാണ് ഷുക്കൂറിന്റെ ന്യായീകരണം. ആ പ്രചരണത്തിന്റെ കുത്തൊഴുക്കിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വീണതെന്നും അദ്ദേഹം വിമർശിച്ചു.

‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം.അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്‌നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’- ഇപ്രകാരമായിരുന്നു എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവന. ആർട്ടിഫിഷ്യൽ ഇന്റാലിജിൻസിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് ഹൈന്ദവ പുരണങ്ങളെ അവഹേളിച്ച സ്പീക്കറിന്റെ പ്രസ്താവനയ്‌ക്കാണ് ഐക്യദാർഡ്യവുമായി ഷുക്കൂർ വക്കിലെത്തിയത. മറ്റ് മതവിശ്വാസങ്ങളിലെ അനാചാരങ്ങളെ കുറിച്ച് എഎൻ ഷംസീർ സംസാരിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു.

Tags: A.N Shamseer
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies