അൽ-ഖ്വായ്ദയുമായി ബന്ധം; ബംഗാൾ സ്വദേശികളായ മൂന്ന് യുവാക്കളെ പിടികൂടി തീവ്രവാദ വിരുദ്ധ സേന
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അൽ-ഖ്വായ്ദയുമായി ബന്ധം; ബംഗാൾ സ്വദേശികളായ മൂന്ന് യുവാക്കളെ പിടികൂടി തീവ്രവാദ വിരുദ്ധ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 05:57 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: അൽ-ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു ഗുജറാത്ത് എടിഎസ്. രാജ്‌കോട്ടിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ആഭരണ നിർമാണ മേഖലയിലെ തൊഴിലാളികളായിരുന്നു മൂവരും. രാജ്‌കോട്ടിൽ കഴിഞ്ഞ ഏതാനും നാളുകളായി ജോലി ചെയ്ത് വരുന്നതിനിടെയാണ് ഇവർക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് എടിഎസ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഇവരെ കസ്റ്റഡിയിലെടുക്കുകയും രാത്രി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഷുക്കൂർ അലി എന്ന അബ്ദുള്ള, സെയ്ഫ് നവാസ്, അമൻ മാലിക് എന്നിവരാണ് അറസ്റ്റിലായതെന്ന് എടിഎസ് അറിയിച്ചു. അൽ-ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബംഗ്ലാദേശിലെ ഭീകരസംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീനിൽ (ജെഎംബി) മൂന്ന് പേരും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് തീവ്രവാദ വിരുദ്ധസേനയുടെ കണ്ടെത്തൽ. ഇവരുടെ പക്കൽ നിന്ന് സെമി ഓട്ടോമാറ്റിക് പിസ്റ്റൽ, പത്ത് കാട്രിഡ്ജുകൾ, മതസ്പർദ്ധ വളർത്തുന്ന ലേഖനങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള സംഘടനയാണ് ജമാഅത്ത്-ഉൽ-മുജാഹിദീൻ (ജെഎംബി). മൂന്ന് പേർക്കും സംഘടനയുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതോടെ ഏറെ നാളുകളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു എടിഎസ്. തുടർന്നാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ തന്നെ ആഭരണ നിർമാണ മേഖലയുടെ ഹബ്ബായാണ് രാജ്‌കോട്ടിനെ കണക്കാക്കുന്നത്. ആയിരക്കണക്കിന് വരുന്ന കൈത്തൊഴിലുകാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരിൽ വലിയൊരു വിഭാഗവും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്.

Tags: west bengalal-Qaedaatsrajkot
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies