‘രഞ്ജിത്ത് യോ​ഗ്യനല്ല, അയാളുടെ പ്രവൃത്തി അത് തെളിയിച്ചു’; ചില പാട്ടുകൾ ചവറാണെന്ന് പറഞ്ഞു, ഗാനങ്ങൾ സെലക്ട് ചെയ്യുമ്പോൾ കൈ കടത്തി; രഞ്ജിത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; ന്യായീകരണ ക്യാപ്സൂളുകൾ വരുമോ!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘രഞ്ജിത്ത് യോ​ഗ്യനല്ല, അയാളുടെ പ്രവൃത്തി അത് തെളിയിച്ചു’; ചില പാട്ടുകൾ ചവറാണെന്ന് പറഞ്ഞു, ഗാനങ്ങൾ സെലക്ട് ചെയ്യുമ്പോൾ കൈ കടത്തി; രഞ്ജിത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; ന്യായീകരണ ക്യാപ്സൂളുകൾ വരുമോ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 09:16 pm IST
FacebookTwitterWhatsAppTelegram

2022-ലെ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് ജൂറിക്കെതിരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും ​ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ മേഖലയിൽ നിന്നുൾപ്പടെ ഉയർന്നത്. രാഷ്‌ട്രീയപരമായും പക്ഷാപാതപരമായുമാണ് പുരസ്കാരം സമ്മാനിച്ചതെന്നായിരുന്നു ആരോപണം. ഇത് ശരിവെയ്‌ക്കുന്ന ഓഡിയോ സംവിധായകൻ വിനയൻ തന്നെ തെളിവായി പുറത്തും വിട്ടിരുന്നു. എന്നാൽ, ഇതെല്ലാം തികച്ചും അടിസ്ഥാന രഹിതമാണെന്ന ന്യായീകരണവുമായാണ് മന്ത്രി സജി ചെറിയാൻ രം​ഗത്തെത്തിയത്. രഞ്ജിത്തിന് വേണ്ടി സാംസ്കാരിക മന്ത്രി വാദിച്ചതോടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് വിനയൻ.

പുരസ്കാരത്തിനായി പത്തൊമ്പതാം നൂറ്റാണ്ടിനെ പരി​ഗണിക്കേണ്ട എന്ന് രഞ്ജിത്ത് പറഞ്ഞുവെന്നുള്ള കേരളാ ഫിലിം അവാർഡിന്റെ മെയിൻ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന നേമം പുഷ്പരാജിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് വിനയൻ ആദ്യം രം​ഗത്തു വന്നത്. ആരോപണം മന്ത്രി സജി ചെറിയാൻ നിഷേധിച്ചതോടെ മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയും സംവിധായകൻ പുറത്തുവിട്ടു. ​ഗാനങ്ങൾ സെലക്ട് ചെയ്യുമ്പോൾ രഞ്ജിത്ത് കൈ കടത്തിയെന്നാണ് ജെൻസി ഗ്രിഗറി പറയുന്നത്. ഇതോടെ സംവിധായകൻ രഞ്ജിത്തും മന്ത്രി സജി ചെറിയാനും വെട്ടിലായിരിക്കുകയാണ്.

സംവിധായകൻ വിനയന്റെ പോസ്റ്റ്,

ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് സ്റ്റേറ്റ് അവാർഡ് ജുറിയിൽ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പോഴത്തെ വലിയ ചർച്ച. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്കാരികമന്ത്രി ഇന്നു സംശയലേശമന്യേ മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തു. ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് ഇതൊന്നു കേട്ടാൽ ജൂറി മെമ്പർമാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ അവാഡു നിർണ്ണയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നു മനസ്സിലാകും. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. കേട്ടു കേൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അക്കാദമി ചെയർ മാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണ്. അതാണിവിടുത്തെ പ്രശ്നവും. അല്ലാതെ അവാർഡ് ആർക്കു കിട്ടിയെന്നോ? കിട്ടാത്തതിന്റെ പരാതിയോ ഒന്നുമായി ദയവുചെയ്ത് ഈ വിഷയം മാറ്റരുത്. അധികാര ദുർവിനിയോഗം ആണ് ഈ ഇടപെടൽ. അതിനാണ് മറുപടി വേണ്ടത്.

Tags: RENJITHsaji cheriyanvinayanKerala State Award
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies