പത്തനംതിട്ട: അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന ഗവേഷക വിദ്യാർത്ഥിനിയുടെ പരാതിയിൽ കോളേജ് അദ്ധ്യാപകനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ മാവേലിക്കര പോലീസാണ് അദ്ധ്യാപകനെതിരെ കേസെടുത്തത്. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മൂന്ന് വർഷം മുമ്പ് തന്നെ അദ്ധ്യാപകൻ മോശമായാണ് തന്നോട് പെരുമാറുന്നതെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. അസിസ്റ്റന്റ് പ്രൊഫസറുടെ മോശം പെരുമാറ്റത്തിൽ സഹികെട്ടാണ് പോലീസിനെ സമീപിച്ചത്. അദ്ധ്യാപകന്റെ ഇഷ്ടത്തിന് വഴങ്ങാതിരുന്നാൽ ഗവേഷണം നിർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വിദ്യാർത്ഥിനി പറയുന്നു.
പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് വിദ്യാർത്ഥിനി ആരോപിക്കുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് യാതൊന്നും അറിയില്ല എന്നാണ് കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചിരിക്കുന്നത്.
Comments