നോട്ടുകൾ ഉപയോഗിക്കുമ്പോൾ ഒന്ന് കീറാത്തവരായി ആരുമുണ്ടാകില്ല. ഈ കീറിയ നോട്ട് എന്ത് ചെയ്യുമെന്നോർത്ത് വിഷമിക്കുന്നവരാകും ഭൂരിഭാഗം പേരും. ബാങ്കിൽ പോയാൽ മാത്രമേ മാറിയെടുക്കാൻ കഴിയൂവെന്നും നമ്മുക്ക് അറിയാം. എന്നാൽ ബാങ്കിൽ എല്ലാ തരം നോട്ടുകളും മാറ്റി നൽകുമോയെന്നും സംശയം നിലനിൽക്കുന്നു.
കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ മാറ്റി നൽകാൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തൊട്ടടുത്തുള്ള ബാങ്ക് ശാഖ ഏതാണോ അവിടെ എത്തി കീറിയ കറൻസി നോട്ടുകൾ മാറ്റി വാങ്ങാവുന്നതാണ്. പത്ത് രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള കറൻസി നോട്ടുകൾ ഫോം പൂരിപ്പിക്കാതെയോ വിശദീകരണം നൽകാതെയോ തന്നെ രാജ്യത്തെ പൊതുമേഖല ബാങ്ക് ശാഖകളിൽ നിന്ന് മാറ്റിയെടുക്കാവുന്നതാണ്. സ്വകാര്യ മേഖല ബാങ്കിന്റെ ചെസ്റ്റ് ബ്രാഞ്ച് അല്ലെങ്കിൽ ആർബിഐ ഇഷ്യൂ ഓഫീസ് വഴിയും ഈ സേവനം ലഭ്യമാകും.
ഇഷ്യൂ ചെയ്ത അതോറിറ്റി, ഗ്യാരണ്ടി, പ്രതിജ്ഞ വ്യവസ്ഥ. ഒപ്പ്, അശോക സ്തംഭത്തിന്റെ ചിഹ്നം, ഗാന്ധിജിയുടെ ചിത്രം, വാട്ടർമാർക്ക് എന്നിവയാണ് കീറിയതെങ്കിൽ മേൽപ്പറഞ്ഞ രീതിയിൽ നോട്ട് മാറ്റിയെടുക്കാൻ കഴിയില്ല. ഇന്ത്യൻ കറൻസിയുടെ ആധികാരികത ഉറപ്പിക്കുന്നതിന് സഹായിക്കുന്ന ഇത്തരം പ്രധാനഭാഗങ്ങളാണ് നഷ്ടമായതെങ്കിൽ റിസർവ് ബാങ്ക് നോട്ട് റീഫണ്ട് ചെയ്യുന്നതിനായി നിയമങ്ങളെ ആശ്രയിക്കും
. കീറിയ നോട്ടുകൾ മാറ്റിയെടുക്കാൻ ട്രിപ്പിൾ ലോക്ക് റിസപ്റ്റക്കിൾ എന്ന സംവിധാനവുമുണ്ട്. കവറുകളിൽ നിക്ഷേപിച്ച് നോട്ടുകൾ മാറ്റിയെടുക്കാൻ ഈ സംവിധാനം വഴി കഴിയും. ആർബിഐയുടെ ഇഷ്യൂ ഓഫീസുകളിൽ നിന്നാണ് ഇവ ലഭിക്കുക. രണ്ടായി കീറിയ നോട്ടുകൾ രജിസ്റ്റേർഡായി റിസർവ് ബാങ്ക് ഓഫീസുകളിലേക്ക അയച്ച് നൽകിയും മാറാവുന്നതാണ്. ആർബിഐ കേന്ദ്രങ്ങളിലെത്തുന്ന ഇത്തരം നോട്ടുകളുടെ മൂല്യം കണക്കാക്കി ഇലക്ട്രാണിക് ക്ലിയറിംഗ് സർവീസ് വഴി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും.
Comments