പാലക്കാട് : ഗണേശോത്സവത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് സംവിധായകൻ അഭിലാഷ് പിള്ള . പാലക്കാട് ഒറ്റപ്പാലത്ത് ഓഗസ്റ്റ് 22 നാണ് ഗണേശോത്സവം . ‘ എന്നാ പോവാം ഉത്സവത്തിന് ഒറ്റപ്പാലത്തേയ്‌ക്ക് ‘ എന്നാണ് അഭിലാഷ് പിള്ള പങ്ക് വച്ച പോസ്റ്ററിൽ പറയുന്നത് . വൈകുന്നേരം നാല് മണിയ്‌ക്കാണ് പരിപാടി.
നേരത്തേ നടൻ ഉണ്ണി മുകുന്ദനും ഗണേശോത്സവത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു . 14 അടിയോളം ഉയരമുള്ള മള്ളിയൂർ മഹാഗണപതി അടക്കമുള്ള ഗണേശ വിഗ്രഹങ്ങളാണ് ഇത്തവണ ഒരുക്കുന്നത് . 20-നാണ് വിനായകചതുർഥി. 21-നാണ് നിമജ്ജന മഹാശോഭായാത്രകൾ.
Comments