സഹിക്കാൻ കഴിയുന്നില്ലേ വേദന!; പല്ലുവേദനയ്ക്ക് വീട്ടിലുണ്ട് ചില പൊടിക്കൈകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സഹിക്കാൻ കഴിയുന്നില്ലേ വേദന!; പല്ലുവേദനയ്‌ക്ക് വീട്ടിലുണ്ട് ചില പൊടിക്കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 06:33 pm IST
FacebookTwitterWhatsAppTelegram

സാധാരണ പ്രശ്നങ്ങളിലൊന്നാണ് പല്ലുവേദന. എന്നാൽ ചില സമയങ്ങളിൽ ഉറക്കം വരെ ഈ വേദന കെടുത്തും. പല്ലുവേദനയ്‌ക്ക് പിന്നിൽ കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ എന്നിവ ഉൾപ്പെടെ വിവധ കാരണങ്ങൾ ഉണ്ടാകാം. പല്ലുവേദന മാറുന്നതിനായി വീട്ടിൽ തന്നെ ചില പൊടിക്കൈകൾ നമുക്ക് ചെയ്യാവുന്നതാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം…

ഉപ്പ് വെള്ളം

തിളപ്പിച്ച് തണുത്ത വെള്ളത്തിൽ കല്ലുപ്പിട്ട് ആ വെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്. ഉപ്പിന് അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി നന്നായിട്ടുണ്ട്. അതിനാല്‍, പല്ലുവേദനിച്ചാല്‍ ആദ്യം ചെയ്യാവുന്ന ഏറ്റവും നല്ല മാർ​ഗം ഇതാണ്.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

പല്ല് വേദന അനുഭവപ്പെട്ടാല്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് പുരട്ടാവുന്നതാണ്. ഇത് വേദനയും നീരും കുറയ്‌ക്കുന്നതിനും അണുക്കളെ നീക്കം ചെയ്യുന്നതിനും സഹായകമാകും. അതുപോലെ, പല്ലിലെ പ്ലാക്ക് നീക്കം ചെയ്യാനും ഇത് വളരെയധികം സഹായിക്കും. ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് നേര്‍പ്പിച്ച് വേണം ഉപയോഗിക്കേണ്ടത്. ഇതിനായി തുല്ല്യമായ അളവില്‍ വെള്ളവും ഹൈഡ്രജന്‍ പെറോക്‌സൈഡും ഉപയോഗിക്കാവുന്നതാണ്.

വെളുത്തുള്ളി

ഒട്ടുമിക്ക ആരോ​ഗ്യപ്രശ്നങ്ങൾക്കും വെളുത്തുള്ളി നല്ലതാണ്. അതിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങളാണ് രോ​ഗങ്ങളിൽ നിന്നും നമ്മളെ മുക്തരാക്കുന്നത്. നന്നായി പല്ല് വേദനിക്കുമ്പോള്‍ വെളുത്തുള്ളി എടുത്ത് ചതച്ച് പേയ്സ്റ്റാക്കി വേദനയുള്ള ഭാഗത്ത് വെച്ചാല്‍ വേദനയ്‌ക്ക് ആശ്വാസം ലഭിക്കുന്നതാണ്. അല്ലെങ്കില്‍, വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത് ചവച്ചരച്ചാലും മതിയാകും.

വാനില എസ്സന്‍സ്

വാനില എസ്സന്‍സില്‍ ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിരിക്കുന്നതിനാല്‍, ഇത് വേദന കുറയ്‌ക്കാൻ സഹായിക്കും. ഇതിനായി ഉപയോഗിക്കുമ്പോള്‍ ശരിക്കുമുള്ള വാനില ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നല്ല പരിശുദ്ധമായ വാനില എസ്സന്‍സ് എടുത്ത് അതില്‍ പഞ്ഞി മുക്കി കേടുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.

ഗ്രാംപൂ

വീട്ടില്‍ ഗ്രാപൂ ഉണ്ടെങ്കില്‍ അത് വേദനയ്‌ക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് വേദനയും വീക്കവും കുറയ്‌ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. ഗ്രാപൂ ഓയിലും സണ്‍ഫ്ലവര്‍ ഓയിലും ചേര്‍ത്ത് ലയിപ്പിച്ച് ഇത് പല്ല് വേദനിക്കുന്നിടത്ത് പുരട്ടാവുന്നതാണ്. ഇത് വേദനയ്‌ക്ക് നല്ല ഭേദം നല്‍കും.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies