'അവന്റെ പാനിപൂരി കഥ വ്യാജം, സത്യമുള്ളത് അഞ്ചുശതമാനം മാത്രം'; യശസ്വി ജയ്‌സ്വാളിനെതിരെ മുൻ പരിശീലകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘അവന്റെ പാനിപൂരി കഥ വ്യാജം, സത്യമുള്ളത് അഞ്ചുശതമാനം മാത്രം’; യശസ്വി ജയ്‌സ്വാളിനെതിരെ മുൻ പരിശീലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 06:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ; ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാൾ എന്ന് പേര് കേൾക്കുമ്പോൾ, ഇതിനൊപ്പം ഉയർന്ന് വരുന്നതാണ് അതിജീവനത്തിനായി താരം പാനിപൂരി വിറ്റ കഥയും. എന്നാൽ താരം ജീവിക്കുന്നതിനായി പാനിപുരി വിറ്റിട്ടില്ലെന്ന് യശസ്വിയുടെ ആദ്യകാല പരിശീലകൻ ജ്വാല സിംഗ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. ദേശീയ മാദ്ധ്യമത്തോടായിരുന്നു മുൻ പരിശീലകന്റെ തുറന്നുപറച്ചിൽ. ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം ഇപ്പോൾ വെസ്റ്റ് ഇൻഡീസിലാണ്. ടി20 പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്.

”ജീവിക്കാൻ വേണ്ടി ഞാനും യശസ്വി ജയ്‌സ്വാളും പാനീപുരി വിറ്റിട്ടില്ലെന്ന് വീണ്ടും പറയാം. 2013ലാണ് യശസ്വി എനിക്കൊപ്പം പരിശീലിക്കാൻ തുടങ്ങിയത്. യശസ്വി ജയ്‌സ്വാളുമായി ബന്ധപ്പെട്ട ഇത്തരം കഥകളിൽ അഞ്ച് ശതമാനം മാത്രമാണു സത്യമുള്ളത്. ജയ്‌സ്വാൾ മുംബൈയിലെത്തിയ സമയത്ത് കുറച്ച് ദിവസങ്ങൾ ടെന്റിൽ താമസിച്ചെന്നതു ശരിയാണ്. അവിടെ വൈദ്യുതി, നല്ല ഭക്ഷണം എന്നിവയൊന്നും ലഭിച്ചില്ല. മഴ പെയ്താൽ ആ ടെന്റിൽ വെള്ളം കയറുമായിരുന്നു. കുട്ടിയായിരുന്നപ്പോൾ യശസ്വി കുറച്ച് തെരുവുകച്ചവടക്കാരെ സഹായിച്ചിട്ടുണ്ടാകും. അതിൽനിന്ന് കുറച്ചു വരുമാനവും കിട്ടിക്കാണും.”

”എന്നാൽ യശസ്വി എനിക്കൊപ്പം ചേർന്നതോടെ ഇതെല്ലാം അവസാനിച്ചു. പിന്നീട് എന്റെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം ജീവിച്ചത്.” ജ്വാല സിംഗ് വെളിപ്പെടുത്തി. അതേസമയം പരിശീലകന്റെ വെളിപ്പെടുത്തലിനോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
2020ലെ അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയതാണ് യശസ്വി ജയ്‌സ്വാളിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ യശസ്വി 2023 ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയ താരത്തിന് ഏഷ്യൻ ഗെയിംസിനുള്ള ടീമിലും ഇടംകിട്ടി.

 

Tags: jaiswalFakePanipuriStorycoachyashasvi
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies