സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്ന ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) . AI ടൂളുകൾ ഉപയോഗിച്ച് സിനിമ ലോകത്തെ താരങ്ങളുടെ വ്യത്യസ്ത കഥാപാത്രങ്ങൾ സൃഷ്ടിക്കുകയാണ് കലാകാരൻമാർ. എഐയിലൂടെ കലാകാരന്മാർക്ക് തങ്ങളുടെ ഭാവനയുടെ അതിരുകൾ ഭേദിക്കുന്ന ഫ്രെയിമുകൾ സൃഷ്ടിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള എഐ പരീക്ഷണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗത്തിലാണ് ശ്രദ്ധനേടുന്നത്. അങ്ങനെയൊരു എഐ ഭാവനയാണ് ഇപ്പോൾ വെെറലാകുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയുടെതാണ് എഐയുടെ പുത്തൻ ലുക്ക്. കയ്യിൽ വില്ലേന്തി ദ്രോണാചാര്യർ ആയി നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ. ഒറ്റനോട്ടത്തിൽ ഇത് ആരാണ് എന്ന ചോദ്യം ഉയർത്തുന്ന തരത്തിലാണ് എഐ മികവ് കാട്ടിത്തരുന്നത്. ഒരു രക്ഷയും ഇല്ലാത്ത എഡിറ്റിംഗ് എന്നാണ് ആരാധകര്‍ പറയുന്നത്. തുടർന്ന് നിരവധി പേരാണ് ഫോട്ടോ തങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ എഐ ടൂളുകൾ ഉപയോഗിച്ച് സൃഷ്ടിച്ച താരങ്ങളുടെ നിരവധിതാരങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.















