മുംബൈ: മുപ്പത് ലക്ഷം രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്നുമായി അഞ്ചംഗ സംഘം പിടിയിൽ. മുംബൈയിലെ മാഹിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ആന്റി നാർക്കോട്ടിക് സെല്ലിന്റെ ബാന്ദ്ര യൂണിറ്റിന്റെയും പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.
മുംബൈ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രദേശത്ത് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ പ്രതികളിൽ നിന്ന് മയക്കുമരുന്ന് പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസവും 30 ലക്ഷം രൂപ വിലമതിയ്ക്കുന്ന എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ പ്രധാന മയക്കുമരുന്ന് കടത്തുകാരായ
കൈലാഷ് രാജ്പുതിന്റെ സഹായിയായ അലി അസ്ഗർ പർവേസ് ഷിറാസിയെ മുംബൈ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. പ്രതി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ പോലീസിന്റെ ആന്റി നാർക്കോട്ടിക് സെല്ല് സംഘം മയക്കുമരുന്ന് കടത്തുകാരെ പിടികൂടുന്നതിനായി പ്രദേശത്ത് കർശന പരിശോധന് നടത്തിവരികയാണ്.
Comments