തമിഴിലും മലയാളത്തിലും ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ഒടിടി റിലീസാണ് ‘പോര് തൊഴില്‍’. ഈ വർഷത്തെ ആദ്യ സർപ്രെെസ് ഹിറ്റ് എന്ന ലേബലാണ് ബോക്സോഫീസ് നൽകിയിരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം നിരവധി പ്രാവശ്യം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രം തിയറ്ററുകളിൽ സൂപ്പർ ഹിറ്റായതോടെ റിലീസ് മാറ്റുകയായിരുന്നു.
ശരത് കുമാറും അശോക് സെൽനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ മലയാളി താരം നിഖില വിമൽ ആയിരുന്നു നായിക. ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തിയ ഒരു ക്രെെം ത്രില്ലറാണ് പോർ തമിഴ്. ജൂണ്‍ ഒൻപതിന് തിയേറ്ററുകളിലെത്തിയ ചിത്രം 50 കോടിയിലധികം കളക്ഷൻ നേടി. കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോണി ലെെവിലൂടെ ചിത്രം ഓഗസ്റ്റ് 11ന് സ്ട്രീമിംഗ് ആരംഭിക്കും.
നവാഗതനായ വിഘ്നേശ് രാജയാണ് ചിത്രത്തിന്റെ സംവിധായകൻ. സന്തോഷ് കീഴാറ്റൂർ, സുനിൽ സുഗത തുടങ്ങിയ മലയാളതാരങ്ങളും ചിത്രത്തിലുണ്ട്. വിഘ്നേശും ആല്‍ഫ്രഡ് പ്രകാശും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ചിത്രം തിയേറ്ററിലെത്തി രണ്ടുമാസങ്ങൾക്കു ശേഷമാണ് ഒടിടി റിലീസിനെത്തുന്നത്.
Comments