രജനികാന്ത്-മോഹൻലാൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ. മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തുന്നത്. സിനിമയുടെ ട്രെയിലർ പുറത്തു വന്നെങ്കിലും മോഹൻലാലിന്റെ രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ലാൽ ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ, തലൈവരും താരരാജവും തമ്മിലുള്ള ഒരു പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സിനിമയുടെ നിർമ്മാതാക്കളായ സൺപിക്ചേഴ്സാണ് സൂപ്പർ സ്റ്റാറുകൾ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ‘സൂപ്പർസ്റ്റാർ ലാലേട്ടൻ. ആരൊക്കെ ഈ കോംബോ കാണാൻ കാത്തിരിക്കുന്നു?’-എന്നാണ് ചിത്രത്തിന് അടിക്കുറുപ്പ് നൽകിയിരിക്കുന്നത്. സിനിമയിൽ മാത്യു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 10-ന് ചിത്രം തിയറ്റുകളിലെത്തും.
Superstar – Lalettan 😍
Yarellam indha combo paaka waiting? 5 days to go for #Jailer storm in theatres! #JailerFromAug10 @rajinikanth @Mohanlal @Nelsondilpkumar @anirudhofficial @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu… pic.twitter.com/nuDxhjv8qP
— Sun Pictures (@sunpictures) August 5, 2023
“>
ശിവ്രാജ് കുമാർ, സുനിൽ, രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, യോഗി ബാബു, തമന്ന എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. വില്ലനായി മലയാളത്തിൽ നിന്നും വിനായകനും എത്തുന്നു. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. സ്റ്റണ്ട് ശിവ- ആക്ഷൻ, അനിരുദ്ധ് രവിചന്ദര്‍-സംഗീതം, വിജയ് കാര്‍ത്തിക് കണ്ണൻ- ഛായാഗ്രാഹണം.















