സീതാപഹരണം - രാമായണ വിചിന്തനം ഭാഗം – 21
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സീതാപഹരണം – രാമായണ വിചിന്തനം ഭാഗം – 21

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 07:28 am IST
FacebookTwitterWhatsAppTelegram

രാമായണത്തിലെ ഏറ്റവും പ്രധാന സംഭവം സീതാപഹരണം തന്നെ. രാമലക്ഷ്മണന്മാരെ സീതയിൽ നിന്നും അകറ്റിയ ശേഷം ഭിക്ഷു വേഷം ധരിച്ച് രാവണൻ രംഗ പ്രവേശം ചെയ്യുന്നു. യാതൊരു സംശയവും കൂടാതെ സീത ഭിക്ഷുവിനെ സ്വീകരിക്കുന്നു. സീതയുടെ സൗന്ദര്യത്തെ വാഴ്‌ത്തിക്കൊണ്ട് രാവണൻ താനാരാണെന്നും മറ്റും വെളിപ്പെടുത്തുന്നു. ഭയചകിതയായ സീത അപ്പോഴാണ് തനിക്കു പറ്റിയ തെറ്റു മനസ്സിലാക്കുന്നതെങ്കിലും അണുവിട മനസ്സിളകാതെ താൻ അയോദ്ധ്യാധിപതിയായ ദശരഥ പുത്രന്റെ ഭാര്യയാണെന്നും രാവണന്റെ നാശകാലമടുത്തിരിക്കുന്നുവെന്നും പറയാനുള്ള വിപധി ധൈര്യം കാട്ടുന്നു.

ക്ഷുഭിതനായ രാവണൻ കപടവേഷം വെടിഞ്ഞ് സ്വന്തം രൂപം ധരിച്ച് സീതയെ കടന്നു പിടിക്കുന്നു. ഒരു കൈ കൊണ്ട് മുടിയിലും മറ്റേക്കൈകൊണ്ട് സീതയുടെ തുടയിലും പിടിച്ച് പുഷ്പം പോലെ എടുത്ത് പുഷ്പകവിമാനത്തിലേറ്റുന്നതായി മൂല രാമായണത്തിൽ പറയുന്നു. (രാവണാഗമനത്തിനു മുമ്പ് രാമൻ സീതയെ മാറ്റി മായാസീതയെ വയ്‌ക്കുന്നതും കൈ കൊണ്ട് തൊടാതെ രാവണൻ ഭൂമിയോട് ചേർത്ത് പൊക്കിയെടുക്കുന്നതുമൊക്കെ അദ്ധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ എഴുതിയത് അദ്ദേഹത്തിന്റെ രചനാവൈഭവമാണ്.)

സീതയുമായി പറന്നുയരുന്ന പുഷ്പകവിമാനത്തെ ജടായു എന്ന പക്ഷി തടയുന്നതും യുദ്ധം ചെയ്യുന്നതും ചന്ദ്രഹാസത്താൽ പക്ഷിയുടെ ചിറകരിയുന്നതുമൊക്കെ മൂല രാമായണത്തിലും കാണാവുന്നതാണ്. രാമ ലക്ഷ്മണന്മാരെ വിളിച്ച് അലമുറയിടുന്ന സീത യാത്രയ്‌ക്കിടയിൽ അദ്രിഋംഗത്തിലിരിക്കുന്ന വാനര ശ്രേഷ്ഠന്മാരെ കാണുന്നതും രാവണനുമായിട്ടുള്ള പിടിവലിയ്‌ക്കിടയിൽ നഷ്ടപ്പെട്ട ആഭരണങ്ങളിൽ അവശേഷിക്കുന്ന ചിലവ ഉത്തരീയാർദ്ധത്തിൽ പൊതിഞ്ഞ് താഴേക്കിടന്നതുമൊക്കെ കഥാഗതിയെ മുമ്പോട്ടു നയിക്കാൻ ആദികവി കാട്ടുന്ന മികവിന്റെ ഉത്തമ ഉദാഹരണമാണ്. വാർത്താവിനിമയ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് സീതാന്വേഷണം സാദ്ധ്യമാക്കിയതും ഇത്തരം അടയാളങ്ങളായിരുന്നു.

മായപൊന്മാനായി വന്ന മാരീചനെ വധിച്ച ശേഷം മടങ്ങുന്ന രാമന് സീതയെപ്പറ്റിത്തന്നെയാണ് ആശങ്കയുള്ളത്. ലക്ഷണങ്ങളിൽ നിന്നും സീതക്കെന്തോ അപകടമുണ്ടായതായി സംശയിക്കുന്ന രാമൻ ലക്ഷ്മണനടുത്തുണ്ടല്ലോ എന്ന് സമാധാനിച്ചു. പക്ഷേ തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനെ കണ്ടതോടെ ആധി വർദ്ധിക്കുകയും സീതയെ ഉപേക്ഷിച്ചു വന്ന സഹോദരനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സീതയുടെ പെരുമാറ്റവും വാക്കുകളും എന്തൊക്കെയായിരുന്നുവെന്ന് പറഞ്ഞിട്ടും രാമന് തൃപ്തിയാകുന്നില്ല. (എന്തിനും ഏതിനും കുറ്റപ്പെടുത്തൽ കിട്ടുന്ന ലക്ഷ്മണനായിട്ടും പരിഭവമില്ലാത്ത ഭ്രാതൃസ്നേഹത്തിന്റെ പര്യായമാണദ്ദേഹം) ക്രോധമുണ്ടായാൽ സ്ത്രീ എന്തും പറയുമെന്നും വിജ്ഞന്മാർ അതു കേട്ട് ചഞ്ചലചിത്തരാകരുതെന്നുമാണ് രാമനിലൂടെ ആദികവി പറയുന്നത്. മനുഷ്യമനസ്സിനെ കൃത്യമായി പഠിച്ച ഒരാളാണ് വാൽമീകിയെന്നു വെളിപ്പെടുത്തുന്ന ഇത്തരം നിരവധി സന്ദർഭങ്ങൾ രാമായണത്തിലുടനീളം കാണാനാകും.

ആശ്രമത്തിലെത്തി സീതയെക്കാണാതെ അങ്ങുമിങ്ങും തിരയുകയും ലക്ഷ്മണനെ മാത്രമല്ല ദേവന്മാരെപ്പോലും കുറ്റപ്പെടുത്തി ഭ്രാന്തനെപ്പോലെ പെരുമാറുന്ന രാമനെ വരച്ചുകാട്ടാൻ കവി മടിക്കുന്നില്ല. പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടും പർവ്വത രാജാക്കന്മാരോടും തന്റെ സീതയെക്കണ്ടോ എന്ന് ചോദിച്ചലയുന്ന രാമനെ സമാധാനിപ്പിക്കാൻ പാടുപെടുന്ന ലക്ഷ്മണനെയാണ് പിന്നീട് നാം കാണുന്നത്.
മൃഗങ്ങൾ തെക്കോട്ടും മുകളിലേക്കും നോക്കി ദിശ കാണിച്ചതായും പറയുന്നു. കാട്ടിൽ വസിക്കുന്നവരുടെ കൃത്യമായ പരിസരനിരീക്ഷണത്തിന് ഉദാഹരണമായി, അന്വേഷണത്തിനിടയിൽ സീതയുടെ ചെറു കാലടിപ്പാടുകളും ഭീമാകാരമായ കാലടിപ്പാടുകളും സീത ചൂടിയിരുന്ന പുഷ്പങ്ങളും വഴിയിൽ കണ്ടതിൽ നിന്നും ഒന്നിലധികം പേർ സീതാപഹരണത്തിലില്ലെന്ന് ഊഹിക്കുന്ന ലക്ഷ്മണനെ കാണാനാകും.

രാവണനോടേറ്റു മുട്ടിയ പക്ഷി രാജനായ ജടായുവിനെ കണ്ടുമുട്ടുന്നതും സീതാപഹരണ വൃത്താന്തം സ്ഥിരീകരിക്കുകയും ചെയ്യുന്നതോടെ പക്ഷിശ്രേഷ്ഠനും ജീവൻ വെടിയുന്നു. തങ്ങളുടെ പിതാവിന്റെ സുഹൃത്തിന് ഉചിതമായ സംസ്ക്കാര ശുശ്രൂഷ നൽകി മാനിനെ വധിച്ച് പിണ്ഡം നൽകി തെക്കുപടിഞ്ഞാറു ദിക്കു ലക്ഷ്യമാക്കി രാമലക്ഷ്മണന്മാർ സീതാന്വേഷണം തുടരുന്നു.
ആരണ്യകാണ്ഡം 23-)o സർഗ്ഗത്തിൽ അയോമുഖി എന്ന രാക്ഷസിയേയും കബന്ധനെന്ന രാക്ഷസനേയും വധിച്ച കഥ പറയുന്നു. (എഴുത്തച്ഛന്റെ രാമായണത്തിൽ അയോമുഖിയെ കാണുന്നില്ല.)

രാമനും ലക്ഷ്മണനും സീതയും അഭിമുഖീകരിച്ച പ്രശ്നങ്ങൾ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്നും മനുഷ്യകുലം അഭിമുഖീകരിക്കുന്നു. ഒന്നിലു പിന്നാലെ ഒന്നായി ദു:ഖദുരിതങ്ങൾ വരുമ്പോഴും ഓരോരുത്തരുടെയും സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും ശ്രദ്ധയോടെ നോക്കിക്കാണണം. ശാന്ത സ്വരൂപികൾ ക്രുദ്ധരാകുകയും പല സന്ദർഭങ്ങളിലും ക്രുദ്ധരായിരിരിക്കുന്നവർ മറ്റുള്ളവരെ സമാധാനിപ്പിക്കുന്നവരായി മാറുകയും ചെയ്യുന്ന നാടകീയ സന്ദർഭങ്ങൾ, സ്ത്രീ മനസ്സിന്റെ വൈവിദ്ധ്യങ്ങൾ, സുഹൃത്ബന്ധങ്ങളുടെ വില ഒക്കെ മനസ്സിലാക്കാൻ രാമായണത്തിന്റെ ഒഴുക്കൻ വായന മാത്രം പോരെന്ന് കൂടി ഓർമ്മിപ്പിക്കുന്നതാണ് ഓരോ കഥാസന്ദർഭവും എന്ന കാര്യം മറക്കാതിരിക്കുക.

തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819

രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/

 

 

Tags: SUBSajeev Pancha KailashiRamayanavichinthanam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies