കണ്ണൂർ: ബസിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. ചെറുകുന്നം സ്വദേശി അരുൺ കുമാറാണ് പിടിയിലായത്. പയ്യന്നൂർ-മാട്ടൂർ സ്വകാര്യ ബസിൽ ഇന്ന് രാവിലെയാണ് സംഭവം. യത്രക്കാരും ബസ് ജീവനക്കാരും ചേർന്നാണ് യുവാവിനെ പിടികൂടിയത്.
ബസിൽ യുവതികൾ ഇരുന്ന സീറ്റിന് പുറക് വശത്തെ സീറ്റിലാണ് യുവാവ് ഇരുന്നത്. യാത്രയ്ക്കിടെ ഇയാൾ യുവതികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് തൊട്ടടുത്ത് സീറ്റിലിരുന്ന യുവതി ക്യാമറയിൽ പകർത്തുകയും ചെയ്തു. ഇത് യുവതി ബസ് ജീവനക്കാരെ അറിയിച്ചതോടെ ബസ് പയ്യന്നൂർ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. തുടർന്ന് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments