കണ്ണിന് ചുറ്റും കറുത്ത പാടുകളുണ്ടോ.... ഇതൊന്നു ശ്രദ്ധിച്ചാൽ മതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ണിന് ചുറ്റും കറുത്ത പാടുകളുണ്ടോ…. ഇതൊന്നു ശ്രദ്ധിച്ചാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 07:21 pm IST
FacebookTwitterWhatsAppTelegram

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം സ്ത്രീകളെ എപ്പോഴും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ്. പല കാരണങ്ങൾ കൊണ്ടും കണ്ണിന് ചുറ്റും കറുപ്പു നിറം വരാം. ഉറക്ക കുറവ്, പോഷകാഹാര കുറവ്, സമ്മർദ്ദം എന്നിവയൊക്കെ ഇതിന് കാരണമാവാറുണ്ട്. കൂടാതെ സൂര്യ കിരണങ്ങളോ, കമ്പ്യൂട്ടർ, ടിവി, മൊബൈൽ സ്‌ക്രീൻ തുടർച്ചയായി നോക്കുന്നതോ ഇതിന് കാരണമാകാറുണ്ട്. പ്രായമാകുന്നതിനനുസരിച്ച് ശരീരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങൾ കാരണവും കറുപ്പ് നിറം ഉണ്ടാകാം.

കണ്ണിന് ചുറ്റുമുള്ള ചർമ്മം വളരെ നേർത്തതും ലോലവുമാണ്. മുഖത്തിന്റെ ബാക്കി ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ എണ്ണ ഗ്രന്ഥികൾ കുറവാണ്. പ്രായമാകുന്നതിന് അനുസരിച്ച് ചർമ്മത്തിന്റെ കൊളോജനും എലാസ്റ്റിനും നഷ്ടപ്പെടുന്നു. ഇതുവഴി കൺതടത്തിലെ ചർമ്മം വരളുന്നതിനും ചുളിവുകൾ വീഴുന്നതിനും കാരണമാകുന്നു. ഇത് പരിഹരിക്കാനായി വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ശ്രദ്ധിച്ചാൽ മതി. കണ്ണിലെ കറുപ്പ് പാടെ അകറ്റാൻ നമുക്ക് സാധിക്കും.

കൺത്തടങ്ങൾ തടിച്ചുവരുന്നത് തടയാൻ മികച്ച പരിഹാര മാർഗമാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജെന്റ് എൻസൈമുകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് മികച്ച റിസൾട്ടാണ് തരുക. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഇത് ദിവസേന കണ്ണിന് ചുറ്റും പുരട്ടി കൊടുക്കുകയാണെങ്കിൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നതായിരിക്കും.

തണുത്ത കട്ടൻ ചായ പഞ്ഞിയിൽ മുക്കി കണ്ണിന് മുകളിൽ വെയ്‌ക്കുന്നതും മറ്റൊരു തരത്തിൽ കണ്ണിന് ഗുണം ചെയ്യും. 10 മിനിറ്റ് വെച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. അതുപോലെ വെള്ളരിയ്‌ക്ക നീരും കണ്ണിന് ഗുണം ചെയ്യുന്നതാണ്.

കണ്ണ് ഇളം ചൂട് വെള്ളത്തിൽ കഴുകിയ ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. ഇതിലൂടെ കണ്ണിലെ ക്ഷീണം മാറി ഉഷാറാകും. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

തക്കാളിനീര് കൺപോളകൾക്ക് മുകളിൽ പുരട്ടിയ ശേഷം കഴുകി കളയുന്നതും കൺതടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീൻ തക്കാളിയിൽ അടങ്ങിയിരിക്കുന്നതിനാലാണ് ചർമ്മത്തെ മൃദുവായി സൂക്ഷിക്കാൻ ഈ പരീക്ഷണം സഹായിക്കുന്നത്.

ഇടയ്‌ക്കിടയ്‌ക്ക് കണ്ണ് കഴുകുന്നത്് കണ്ണിലെ പൊടിപടലങ്ങൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തണുത്ത വെള്ളത്തിൽ കണ്ണ് കഴുകുകയാണെങ്കിൽ കൂടുതൽ പ്രയോജനകരമാകും.

വെള്ളരിയ്‌ക്കാ നീര്, ഉരുളക്കിഴങ്ങ് നീര്, നാരങ്ങാനീര് എന്നിവ ചേർത്ത് കണ്ണിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് ദിവസേന ചെയ്യുകയാണെങ്കിൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് വേഗത്തിൽ മാറുന്നതിന് സഹായിക്കും.

Tags: eyesSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies