അനന്തപുരിയിലെ പ്രപഞ്ച ഗണപതി: പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനന്തപുരിയിലെ പ്രപഞ്ച ഗണപതി: പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 10:56 am IST
FacebookTwitterWhatsAppTelegram

ശ്രീ മഹാഗണപതി ജ്ഞാനത്തിന്റെയും പരം പൊരുളും സർവ്വ വിഘ്ന നിവാരണനുമാണ്. പരമശിവന്റെയും പാർവതീദേവിയുടെയും മകനായി അവതരിച്ച ഭഗവൽ രൂപം, ഗജവദനത്തോടുകൂടിയ മനുഷ്യരൂപമാണ്. കൈലാസനാഥൻ പരമശിവന്റെ പരിചാരകരായ ഗണ-ദേവതകളുടെ അധിപനും സോനധിപതിയുമായതിനാൽ ഭഗവാന് ഗണപതി എന്ന പേര് ലഭിച്ചു.

കേരളത്തിലെ പ്രശസ്ഥമായ ഗണപതി ക്ഷേത്രങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നത് തിരുവവന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രമാണ്. കേരളത്തിൽ, ഏറ്റവും വിപുലമായി വിനായക ചതുർത്ഥി ആഘോഷിയ്‌ക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമന്റാണ് ക്ഷേത്രം നോക്കിനടത്തുന്നത്.

ഈ ക്ഷേത്രത്തിന്റെ ചരിത്രം എഡി 1744 മുതൽ എഡി 1760 വരെ വേണാടിന്റെ തലസ്ഥാനമായ പത്മനാഭപുരവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരാതന കേരളീയ വാസ്തുവിദ്യയുടെ ഗംഭീര പ്രതീകമായ പത്മനാഭപുരം കൊട്ടാരത്തിന് ചുറ്റും ഒരു ചതുര ആകൃതിയിലുള്ള കരിങ്കൽക്കോട്ട കെട്ടി സുരക്ഷിതമായിരിക്കുന്നു. പുത്തനാർ എന്നറിയപ്പെടുന്ന ചെറിയ അരുവി ഈ കോട്ടയുടെ സമീപത്തായി ഒഴുകിയിരുന്നു. 1755 എഡിയിൽ കൊട്ടാരം കാവൽക്കാരനായ നായർ പടയാളികളിൽ ഒരുവന് ദൈവേച്ഛ പ്രകാരം അയാൾ പതിവായി കുളിക്കാറുള്ള പുത്തനാർ അരുവിയുടെ അടിത്തട്ടിൽ നിന്നും പഴവങ്ങാടി ക്ഷേത്രത്തിലെ ഇന്ന് കാണുന്ന മഹാഗണപതിയുടെ പ്രതിഷ്ഠ വിഗ്രഹം കണ്ടുകിട്ടിയെന്നാണ് വിശ്വാസം.

ഐതീഹ്യം

വേണാട് രാജ്യത്തിന്റെ ചരിത്രവുമായി ക്ഷേത്രത്തിന് വളരെ അടുത്ത ബന്ധമാണുള്ളത്. 15-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വേണാടിന്റെ തലസ്ഥാനം കൊല്ലത്ത് നിന്ന് തിരുവിതാംകോടിലേക്ക് മാറ്റി. ഈ പ്രദേശം കുളച്ചൽ റോഡിലെ അഴകിയമണ്ഡപത്തിന് നാല് കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. 1740 വരെ വരെ തിരുവിതാംകൂർ ഭരണാധികാരികൾ കൽക്കുളത്ത് ദർപ്പക്കുളങ്ങര കൊട്ടാരം പണിയുന്നതുവരെ തിരുവിതാംകോടിൽ തുടർന്നു. 1740-ൽ മാർത്താണ്ഡ വർമ്മയാണ് കൽക്കുളം കൊട്ടാരം പുനഃർനിർമ്മിച്ചത്. അദ്ദേഹം ഇതിന് പത്മനാഭപുരം കൊട്ടാരമെന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഈ കാലഘട്ടത്തിൽ പത്മനാഭപുരം വേണാട് രാജാക്കന്മാരുടെ ആസ്ഥാനമായി മാറി. കേന്ദ്രീകൃത സൈനിക വാഴ്ച സ്ഥാപിച്ചതിന്റെ ഫലമായി മാർത്താണ്ഡ വർമ്മ തന്റെ സായുധസേനയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നായർ ബാറ്റാലിയനുകൾ രൂപീകരിക്കാൻ തീരുമാനിച്ചു. 1757-ൽ തിരുവിതാകൂർ സൈന്യത്തിൽ 30,000 ഭടന്മാർ ഉണ്ടായിരുന്നുവെന്നാണ് കണക്ക്.

എഡി 1760-ൽ തലസ്ഥാനം മാറ്റിയപ്പോൾ ഭടന്മാർ അവരുടെ ആരാധ്യ വിഗ്രഹവും തലസ്ഥാനത്തേക്ക് കൊണ്ടുവന്നു. തുടക്കത്തിൽ പഴയ ശ്രീകണ്ഠശ്വേര ക്ഷേത്രത്തിലെ അരയാൽ വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ചാണ് ആരാധിച്ചിരുന്നത്. പിന്നീട് കോട്ടയുടെ വടക്ക് കിഴക്കായി ചെറിയ സ്ഥലത്ത് ചെറിയ ദേവാലയം പണിയുകയും പത്മനാഭപുരത്ത് നിന്ന് കൊണ്ടുവന്ന വിഗ്രഹം ചെറിയ പീഠത്തിൽ സ്ഥാപിക്കുകയും ചെയ്തു. 60 സെന്റിമീറ്റൽ ഉയരമുള്ള ഗ്രാനൈറ്റ് കല്ലാണ് പീഠം എന്നറിയപ്പെടുന്നത്. ഐതീഹ്യപ്രകാരം 17-ാം നൂറ്റാണ്ടിന് മുൻപ് മഹനായ ഒരു യോഗി ഈ വിഗ്രഹത്തെ ആരാധിച്ചിരുന്നുവെന്നും അദ്ദേഹം സന്ദർശിച്ച പുണ്യസ്ഥലത്തല്ലാം പ്രത്യേകിച്ചും ഇന്ത്യയിലെ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും അദ്ദേഹം ഈ വിഗ്രഹത്തെ കൊണ്ടുപോയി പൂജിച്ചിരുന്നതായും പറയപ്പെടുന്നു. അദ്ദേഹം അക്കാലത്ത് പ്രസിദ്ധമായിരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ശാന്തമായി ഒഴുകിയിരുന്ന പുത്തനാറിൽ നിക്ഷേപിച്ചതായും അറിയപ്പെടുന്നു. തിരുവിതാംകൂർ സൈന്യത്തെ മദ്രാസ് റെജിമെന്റ് ഏറ്റെടുത്തപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി.

ക്ഷേത്രഘടനയിലുണ്ടായ പ്രധാനമാറ്റങ്ങൾ

തുടർന്ന് 1935-37 കാലഘട്ടത്തിൽ ആറ് തൂണുകളുള്ള ഓട് മേൽക്കൂരയുള്ള മണ്ഡപം നിർമ്മിച്ച് ക്ഷേത്രം പുതുക്കി പണിതു. അക്കാലത്ത് ശ്രീകോവിലും മുൻവശത്തെ റോഡും ഒരേ നിരപ്പിലായിരുന്നു. 1969-74 കാലഘട്ടത്തിൽ ശ്രീകോവിൽ വീണ്ടും പുതുക്കി പണിയുകയും തെക്കൻ കെട്ടിടത്തിന്റെ ഒന്നാം നില നിർമ്മിക്കുകയും ചെയ്തു. 1992-2003 കാലത്താണ് ക്ഷേത്രത്തിൽ പ്രധാനമായും നവീകരണം നടന്നത്. ഈ കാലഘട്ടത്തിലാണ് ക്ഷേത്രത്തിന്റെ മുൻവശത്തെ മണ്ഡപവും ഗോപുരവും നിർമ്മിച്ചതും തെക്ക് വശത്തെ ഓഫീസ് സമുച്ചയത്തിന്റെ രണ്ടും മൂന്നും നിലകളുടെ നിർമ്മാണവും പൂർത്തീകരിച്ചത്. ഈ കാലഘട്ടത്തിലാണ് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുൂന്ന ആമയിഴഞ്ചാൻ തോടിന്റെ പരിപാലനം കൃത്യമല്ലാത്തതിനാൽ , മഴക്കാലത്ത് മലിനജലം റോഡിലൂടെ ഒഴുകി. ഇതിന് പരിഹാരമായി ക്ഷേത്രത്തിന്റെ കിഴക്കും വടക്കും ഭാഗത്തുള്ള മതിലുകൾ ഉയർത്തുകയുണ്ടായി. എന്നാൽ നിരന്തരമായ ടാറിംഗ് കാരണം ക്ഷേത്രവും പരിസരവും താഴ്ന്ന നിലയിലായതോടെ ക്ഷേത്രത്തിൽ വെള്ളപ്പൊക്കം പതിവായി.

2009-ൽ ക്ഷേത്രതന്ത്രി മഹാഗണപതി വിഗ്രഹത്തിന്റെ കാൽമുട്ടിലും പിൻഭാഗത്തും വിള്ളലുണ്ടായതിനാൽ എന്തുവില കൊടുത്തും വിഗ്രഹം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന്് നിർദ്ദേശിച്ചു. തുടർന്ന് ദേവഹിതം നടത്തി. വിഗ്രഹത്തിന് കേടുപാടുകൾ ഉണ്ടാകാതിരിക്കാനായി അനുയോജ്യമായ ഒരു സ്വർണ അങ്കി കൊണ്ട് പൊതിയണമെന്ന് പ്രശ്‌നം വെച്ചപ്പോൾ നിർദ്ദേശിച്ചു. നിർദ്ദേശപ്രകാരമുള്ള പ്രായശ്ചിത്ത ചടങ്ങുകൾ 2012 ഫെബ്രുവരിയിൽ നടന്നു. 2017-ൽ സഹസ്ര കലശ പൂജയും അഭിഷേകവും നടത്തുന്ന സമയത്ത് പ്രധാന ശ്രീകോവിലെ ചില ഘടനാപരമായ വൈകല്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വീണ്ടും പുതുക്കി പണിയാൻ തീരുമാനിച്ചു. ഭൂമിയെ ബലപ്പെടുത്തി, കരിങ്കൽ പാളികൾ കൊണ്ട് നിരപ്പുവരുത്തിയത് ഈ കാലത്താണ്. എട്ട്് കോൺക്രീറ്റ് തൂണുകളിലാണ് ട്വി-തല ഗോപുരം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഗോപുരത്തിന്റെ അലങ്കാരപാർശങ്ങൾ ഗുണനിലവാരമുള്ള തേക്ക് മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് മുകളിൽ ചെമ്പ് ഷീറ്റുകൾ ഉറപ്പിച്ചിട്ടുണ്ട്. താഴെത്തെ ശ്രീമുഖത്തിൽ തടയിൽ മഹാഗണപതിയുടെ മനോഹരമായ രൂപം കൊത്തി വെച്ചിട്ടുണ്ട്. ഗോപുരത്തിന്റെ വടക്കുപടിഞ്ഞാറായി ഭക്തർക്ക് നാളികേരം ഉടയ്‌ക്കാനായി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ആരാധനമൂർത്തികൾ

ശ്രീഗണപതി പ്രപഞ്ച വിഗ്രഹം

വളരെ വിശേഷപ്പെട്ട വിഗ്രഹമാണ് ഇത്. ആറ് ഇഞ്ച് അല്ലെങ്കിൽ 39 യവം (1 യവം= ഒരു ബാർലി അരിയുടെ വലുപ്പം) ഉയരയവുമുണ്ട്.ശ്രീ പ്രപഞ്ച ഗണപതി എന്നറിയപ്പെടുന്ന വിഗ്രഹത്തിന് നാല് മുഖങ്ങളാണാണുള്ളത്. സമഗ്രവും അപൂർവ്വവുമായ ഭഗവൽ സങ്കൽപ്പമാണ് ഇവിടുത്തെത് . ആയിരം ദളങ്ങളുള്ള ചുവന്ന താമരയിലാണ് ഭഗവാൻ ഇരിക്കുന്നത്. കിഴക്ക് ഭാഗത്ത് ശ്രീ പാർവ്വതീദേവിയും മഹേശ്വരനും ആരാധിക്കുകയും തെക്ക് ഭാഗത്ത് ശ്രീ കാമദേവനും ഭാര്യ രതീദേവിയും പടിഞ്ഞാറ് ഭാഗത്ത് മഹാവിഷ്ണുവും ലക്ഷ്മി ദേവിയും വടക്ക് ഭാഗത്ത് വരാഹമൂർത്തിയും ഭൂമിദേവിയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തിന്റെ തലയ്‌ക്ക് മുകളിലായി മറ്റൊരു ആയിരം ദളമുള്ള താമരയുണ്ട്. അത് തുടർച്ചയായി വിഗ്രഹത്തിന്റെ ശിരസിൽ അമൃതകണങ്ങൾ വർഷിക്കുന്നു. ഈ വിഗ്രഹത്തിന് ചുറ്റുമായി മഹാന്മാരായ അവധൂതന്മാരും ഋഷികളും ദേവന്മാരും ശ്രീ പ്രപഞ്ച ഗണപതി ഭഗവാന്റെ അനുഗ്രഹത്തിനായി കൈ കൂപ്പി പ്രാർത്ഥിക്കുന്നു. ഈ ആശയത്തെ അടിസ്ഥാനമാക്കിയാണ് സാധാരണ ആരാധന രീതിയിൽ നിന്ന വ്യത്യസ്തമായ പൂജ സമ്പ്രദായങ്ങൾ ഈ ക്ഷേത്രത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ വിശേഷാൽ ഫലമാണ് ഈ വിഗ്രഹത്തിൽ കുടികൊള്ളുന്ന ഭഗവാന്റെ മഹത്തായ ശക്തിയുടെ പൊരുൾ.

വേട്ടയ്‌ക്കൊരുമകൻ

1865 മുതലാണ് വേട്ടയ്‌ക്കൊരുമകന്റെ (യുദ്ധ ദൈവം) ശിലാ വിഗ്രഹം ക്ഷേത്രത്തിൽ നിലവിലുള്ളത്. ഈ വിഗ്രഹത്തിന് 151 യവം ഉയരമാണുള്ളത്. രണ്ട് ഭുജങ്ങളോട് നിൽക്കുന്ന രൂപമാണ്. വലതുകൈ ഒരു ചുരികയെ ഉയർത്തിപ്പിടിക്കുന്ന വിധത്തിലും ഇടത് കൈ അരയിൽ വെയ്‌ക്കുന്ന രീതിയിലുമാണ്. ഇതിനെ കത്തി-ബാന്ധ എന്നറിയപ്പെടുന്നു.

ദുർഗ്ഗാ ഭഗവതി

ദേവിയുടെ വിഗ്രഹത്തിന് 127 യവം ഉയരമാണുള്ളത്. നാല് കൈകൾ, മുകളിലത്തെ വലതുകൈയിൽ ചക്രം, ഇടത് കൈയിൽ ശംഖ്, താഴത്തെ നലതുകൈയ് അഭയ മുദ്രയിലും ഇടത് കൈവരദ മുദ്രയിലുമാണ്.

നാഗവിഗ്രഹങ്ങൾ

നാഗരാജാവ്, നാഗയക്ഷി, നാഗകന്യക എന്നീ നാഗ വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. നാഗരാജാവിന്റെ വിഗ്രഹത്തിന് 95 യവം ഉയരവും നാഗയക്ഷി വിഗ്രഹത്തിന് 79 യവവും നാഗകന്യക വിഗ്രഹത്തിന് 71 യവം ഉയരവുമാണുള്ളത്.

വഴിപാടുകൾ

ഭഗവൽ നടയിൽ നാളികേരം ഉടയ്‌ക്കുന്നതാണ് ഏറ്റവും പ്രചാരമുള്ള വഴിപാട്. ഗണപതിഹോമം, അഷ്ടദ്രവ്യഗണപതിഹോമം, മഹാഗണപതിഹോമം, അർച്ചന അഷ്ടോത്തരം, അർച്ചന സഹസ്രനാമം, മുഴുക്കാപ്പ്, അപ്പം (6 എണ്ണം), മോദകം (16 എണ്ണം), വട (6 എണ്ണം), വടമാവ (108 എണ്ണം), നെയ്യ് പായസം, കട്ടിപ്പായസം, പാൽപ്പായസം, ഇടിപ്പായസം, കമ്പ വിളക്ക്, വരദായക മഹാഗണപതി പൂജ, തട്ടുവിളക്ക്, പഞ്ചാമൃതാഭിഷേകം, പാലഭിഷേകം, നെയ് വിളക്ക്, തിരുമധുരം, ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, തുലാഭാരം ( പഴം, ശർക്കര, നാളികേരം, പഞ്ചസാര) മുതലായവയാണ് മറ്റ് വഴിപാടുകൾ. ശ്രീദുർഗദേവിയ്‌ക്കും വേട്ടയ്‌ക്കൊരുമകനും അർച്ചന, നെയ്പായസം, കട്ടിപ്പായസം, മുഴുക്കാപ്പ്, നീരാഞ്ജനം ( വേട്ടയ്‌ക്കൊരുമകൻ) എന്നിവയും നാഗരാജാവിന് പാലഭിഷേകവും നടത്തുന്നു.

പാരമ്പര്യമനുസരിച്ച് എല്ലാ മാസത്തിലെയും രണ്ട് പക്ഷങ്ങളിൽ വരുന്ന ചതുർത്ഥി തിഥി ദിവസങ്ങളിൽ ശർക്കര-പായസത്തിന്റെ (കട്ടിപ്പായസം) പ്രത്യേക വഴിപാടോടെ ആചരിക്കുന്നു. മലയാളമാസത്തിലെ ആയില്യം നാളിൽ നാഗരാജൻ, നാഗയക്ഷി, നാഗകന്യക എന്നിവർക്ക് പാലഭിഷേകം നടത്തി വരുന്നു. രാവിലെ 4.30 മുതൽ 11.30 വരെയും വൈകുന്നേരം അഞ്ച് മുതൽ 8.30 വരെയുമാണ് ദർശനം.

പഴവങ്ങാടി ഗണപതിയുടെ നിർമ്മാല്യ ദർശനം വളരെ വിശേഷമാണ് . 7 ,9 ,11 , 21 ,41 തുടങ്ങിയ ദിവസങ്ങൾ തുടർച്ചയായി നിർമ്മാല്യം തൊഴാന് വരതമെടുക്കുന്ന നിറവധി വീട്ടമ്മമാർ അനന്തപുരിയിലുണ്ട്. രാവിലെ നാലരമണി മുതലാണ് നടതുറക്കലും നിർമ്മാല്യ ദർശനവും. ഇങ്ങിനെ ഉദ്ദിഷ്ട കാര്യസിദ്ധിക്കായി നിര്മ്മാല്യ ദർശന വ്രതമെടുക്കുന്നവരുടെ ഒരു നീണ്ട നിരതന്നെ പ്രഭാതത്തിൽ ഇവിടെയുണ്ട്.

Tags:
ShareTweetSendShare

More News from this section

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies