ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര രാജ്യമൊട്ടാകെ വലിയ ചർച്ച വിഷയമാകുകയാണ്. രമേശ്വരത്ത് നിന്നും തുടക്കം കുറിച്ച യാത്ര ദിവസങ്ങൾക്കുള്ളിൽ തന്നെ തമിഴകത്തെ ഇളക്കി മറിച്ചു. ജനങ്ങൾക്കിടയിൽ നിന്നും വലിയ സ്വീകാര്യതയാണ് യാത്രയ്ക്ക് ലഭിക്കുന്നത്. പദയാത്ര കടന്നു പോകുന്ന ഇടങ്ങളെല്ലാം ജനസാഗരമായി മാറുന്ന കാഴ്ച ഡിഎംകെ അടക്കമുള്ള പാർട്ടികളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കെ. അണ്ണാമലൈയ്ക്ക് ലഭിക്കുന്ന കയ്യടികൾ തമിഴകത്ത് പുതിയ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിൽ, അണ്ണാമലൈയെ നേരിൽ കണ്ട ശേഷമുള്ള ജനങ്ങളുടെ പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
பத்து மாடி வீடு கொண்ட சொத்து சுகம் வேண்டாம் …
பட்டங்களை வாங்கி தரும் பதவியும் வேண்டாம் ….
மாலையும் இட வேண்டாம் …
தங்க மகுடமும் தர வேண்டாம் …“தமிழ் தாய்நாடு” தந்த அன்பு போதுமே !@annamalai_k pic.twitter.com/C5UZAvxvjv
— Ramesh Shivaa (@ShivaaBJYM) August 2, 2023
“>
അണ്ണാമലൈയെ കണ്ട അമ്മമാർ ആവേശപൂർവ്വമാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്. പ്രായം മറന്ന് തിരക്കിനിടയിലേയ്ക്ക് ഓടിയെത്തുകയും അദ്ദേഹത്തെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്യുന്നു. എംജിആറിനോടാണ് അണ്ണാമലൈയെ മിക്കവരും വിശേഷിപ്പിക്കുന്നത്. ‘എന്റെ കൂടെ ഒരു ഫോട്ടോ എടുക്കണേ മോനെ. തങ്കമേ എത്ര ആഗ്രഹിച്ചിട്ടുണ്ട് നിന്നെയൊന്ന് കാണാൻ. മോൻ ഇവിടെ ഇരിക്ക്. എനിക്ക് എംജിആറിനെ തൊടുന്ന പോലാണ്. അടുത്ത എംജിആറിനെ ഞാൻ തൊട്ടു’- എന്നാണ് ഒരു അമ്മ അണ്ണാമലൈയോട് പറയുന്നത്. ഈ വീഡിയോ എല്ലാവരുടെ ഹൃദയത്തെ സ്പർശിക്കുകയാണ്.
இந்த அன்பும், நம்பிக்கையும் விலைமதிப்பற்றது..❤️
தமிழகத்தை தீயசக்திகளிடமிருந்து மீட்கும் வல்லமை கொண்ட ஒரே தலைவராக நமது தலைவர் அண்ணாமலை மட்டுமே இருப்பதாக மக்கள் உணரும் தருணம் வெளிப்பட்டபோது…#EnMannEnMakkal pic.twitter.com/gYrAvbHnnC
— En Mann En Makkal (@EnMannEnMakkal) August 4, 2023
“>
‘കെ. അണ്ണാമലൈ പോകുന്ന ഇടങ്ങളെല്ലാം ജനസാഗരമാകുകയാണ്. ജനങ്ങളുടെ മനസ്സിൽ അദ്ദേഹം ഇടംനേടുന്നു. മധുരൈ മാത്രമല്ല തമിഴ്നാട്ടിലെ എല്ലാ ഇടങ്ങളിലും അണ്ണാമലൈയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാമേശ്വരം അടക്കം നാലിടങ്ങളിൽ ഞാനും പോയിരുന്നു. എല്ലായിടത്തും ജനങ്ങൾ ഒഴുകി എത്തുകയാണ്. ഇത് കാശ് കൊടുത്തു വന്ന കൂട്ടമല്ല, താനാ സേർന്ത കൂട്ടം. 2024-ൽ മോദി ജി വീണ്ടും അധികാരത്തിലെത്തുന്നതിനായി ഞങ്ങളെല്ലാം ഉയിരു കൊടുത്തും പ്രവർത്തിക്കും. ഇൻശാ അല്ലാഹ്, എനിക്ക് ഉറപ്പാണ് 2024-ൽ വീണ്ടും മോദിജി അധികാരത്തിലെത്തും’- പദയാത്രയിൽ പങ്കെടുത്ത ശേഷം ഒരു സ്ത്രീ പറയുന്നു.
மதங்களைக் கடந்து அனைவரும் எதிர்பார்க்கும் ஒன்று – வேண்டும் மீண்டும் மோடி!#EnMannEnMakkal #Madurai pic.twitter.com/GBcc7sAH9m
— En Mann En Makkal (@EnMannEnMakkal) August 5, 2023
‘ഞങ്ങളെയല്ലാം കാണാൻ ഞങ്ങളുടെ അണ്ണൻ അണ്ണാമലൈ വരുന്നുണ്ട്. ബിജെപിയെ അദ്ദേഹം ശക്തിപ്പെടുത്തുകയാണ്. ഞങ്ങൾ മുപ്പത്തഞ്ചോളം പേരുണ്ട്. ഞങ്ങളെല്ലാം ബിജെപി ചേർന്നു. തന്നെ നിന്നു കൊണ്ടാണ് അണ്ണാമലൈ മുന്നേറി വരുന്നത്. ആരും അദ്ദേഹത്തിന്റെ പിന്നിലില്ല. അദ്ദേഹത്തിനൊപ്പം ചേർന്നാൽ ഞങ്ങളുടെ ജീവിതം നന്നാകും. മറ്റുള്ളവരെ പോലെ ഞങ്ങളെയും ചേർത്ത് പിടിക്കണം. അതിന് തമിഴകത്ത് പുതിയ ഒരു രാഷ്ട്രീയം വരണം. അത് അണ്ണാമലൈ കൊണ്ടുവരും’- ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ പറയുന്നു.
🔴 LIVE | தெய்வ வடிவமாகத் திகழும் திருநங்கைகளின் நம்பிக்கையை பெற்ற தலைவர் அண்ணாமலை அவர்கள்…!#EnMannEnMakkal #Paramakudi pic.twitter.com/usFXBn4QPv
— En Mann En Makkal (@EnMannEnMakkal) July 30, 2023
“>
Comments