ഹനുമാൻ്റെ ശ്രുതം - രാമായണ വിചിന്തനം ഭാഗം – 22
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ഹനുമാന്റെ ശ്രുതം – രാമായണ വിചിന്തനം ഭാഗം – 22

Janam Web Desk by Janam Web Desk
Aug 7, 2023, 07:25 am IST
A A
FacebookTwitterWhatsAppTelegram

സീതാന്വേഷണത്തിനിടയിൽ മതംഗാശ്രമത്തിലെത്തിയ രാമലക്ഷ്മണന്മാർ അവിടെ നിന്നും പമ്പയുടെ സമീപത്തുള്ള ശബരിയുടെ ആശ്രമത്തിലെത്തിച്ചേരുന്നു. പമ്പയുടെ വർണ്ണനയും കവി നടത്തുന്നുണ്ട്. ഇന്നത്തെ കേരളത്തിലെ പമ്പ തന്നെയായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. താപസികളായ സ്ത്രീകളെ പറ്റി ഇതിഹാസങ്ങളിലും പുരാണങ്ങളിലും പൊതുവേ പരാമർശം കുറവാണ്. എന്നാൽ മതംഗ മുനിയെ പരിചരിച്ച് കഴിഞ്ഞിരുന്ന ശബരിയെ, ത്രികാലജ്ഞാനിയായ മുനി, രാമലക്ഷ്മണന്മാരെ കാണാനിടയാകുമെന്ന്, അനുഗ്രഹിച്ചിരുന്നുവത്രേ. ശബരി നല്കുന്ന ദിവ്യ ഫലങ്ങൾ അതിഥികളായെത്തിയ കുമാരന്മാർ ഭക്ഷിച്ചു. ശേഷം ശബരി യോഗാഗ്നിയിൽ ശരീരം ദഹിപ്പിച്ചതായി മൂല രാമായണത്തിൽ പറയുമ്പോൾ എഴുത്തച്ഛൻ പറയുന്നത് അഗ്നിപ്രവേശം ചെയ്തുവെന്നാണ്. എന്തായാലും അന്നത്തെക്കാലത്ത് യോഗികൾ സ്വയം ശരീരം വെടിയാൻ പ്രാപ്തരായിരായിരുന്നു എന്നതും, അതിന് സ്ത്രീ പുരുഷ വ്യത്യാസമുണ്ടായിരുന്നില്ലെന്നും താപസൻ കൂടിയായ ആദികവി സമർത്ഥിക്കുകയാണ്.

പമ്പാതീരത്തു കൂടി യാത്ര ചെയ്യുന്ന രാമലക്ഷ്ണന്മാർ സുഗ്രീവ ഹനുന്മാരെ കണ്ടുമുട്ടുന്നതും മറ്റും വർണ്ണിക്കുന്ന കിഷ്ക്കിന്ധാകാണ്ഡത്തിന്റെ തുടക്കമാണ് പിന്നെ കാണുന്നത്. ബാലി എന്ന സഹാേദരനെപ്പേടിച്ച് ഋശ്യമൂകാചലത്തിൽ കഴിയുന്ന സുഗ്രീവൻ ആയുധധാരികളായ കുമാരന്മാരെക്കണ്ട് ബാലിയുടെ അനുചരന്മാരാണോ എന്നു സംശയിക്കുന്നു. തന്റെ സഹചരനായ ഹനുമാനെ അന്വേഷണത്തിനായി അയയ്‌ക്കുന്നു. പിന്നീട് ശ്രീരാമദാസനും ഭക്ത്തോത്തംസവുമായി മാറുന്ന ഹനുമാൻ ശ്രീരാമനെ കാണാനെത്തുന്നത് താപസ വേഷത്തിലാണ്. (രാക്ഷസന്മാർക്ക് മാത്രമല്ല വാനരന്മാർക്കും അന്ന് ഇഷ്ടം പോലെ വേഷം മാറാനും രൂപം മാറാനുമുള്ള വിദ്യ വശമുണ്ടായിരുന്നുവെന്ന് സാരം. അണിമ, മഹിമ, ഗരിമ, ലഘിമ തുടങ്ങിയ അഷ്ടസിദ്ധികളും ഹനുമാന് വശഗതമായിരുന്നുവെന്ന് ലങ്കാതരണ സമയത്ത് സുരസയുമായി സന്ധിക്കുന്ന കഥാസന്ദർഭത്തിൽ വ്യക്തമാകുന്നുണ്ട്. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന വാനരന്മാർ കേവലം കുരങ്ങന്മാരല്ലെന്ന് തുടർന്നു വരുന്ന സന്ദർഭങ്ങളിൽ കാണാനാകും.)

രാമസവിധത്തിലെത്തി തൊഴുതു വണങ്ങി നില്ക്കുന്ന ഹനുമാന്റെ പണ്ഡിതോചിതമായ വാക്കുകൾ കേട്ട് രാമൻ അത്ഭുതസ്തബ്ദനാകുന്നു. എഴുത്തച്ഛന്റെ രാമായണത്തിലും ഈ സമാഗമത്തിന്റെ വാങ്മയ ചിത്രം മൂലത്തിലേതു പോലെ കൊടുത്തിരിക്കുന്നു.
“പശ്യ സഖേ! വടു രൂപിണം ലക്ഷ്മണ!
നിശ്ശേഷ ശബ്ദശാസ്ത്രമനേന ശ്രുതം
ഇല്ലാെരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വൈയാകരണൻ വടു നിർണ്ണയം.”
എന്നാണ്.
മൂല രാമായണത്തിലെ രാമൻ ഹനുമാനെപ്പറ്റി പറയുന്നത് ഋക്, യജുസ്, സാമം എന്നീ വേദങ്ങൾ ശരിയായി അഭ്യസിച്ചിട്ടുള്ളവനു മാത്രമേ ഇത്രയും ഭംഗിയായി സംസാരിക്കുവാൻ കഴിയുകയുള്ളു എന്നാണ്. ഇത്രയും സംസാരിച്ചിട്ടും ഒരൊറ്റ അപശബ്ദം പോലും ഇവന്റെ നാവിൽ നിന്നുയരാത്തത് ഈ സചിൻ വ്യാകരണ ശാസ്ത്രം നന്നായി അഭ്യസിച്ചു എന്നതിന്റെ തെളിവാണ്. ഗുരുവും ലഘുവുമായ അക്ഷരങ്ങൾ വ്യക്തമായും സ്പഷ്ടമായും നല്ല ഭാഷയിൽ കണ്ഠത്തിൽ നിന്നും പുറപ്പെടുന്നത് ശ്രദ്ധിച്ചില്ലേ?എന്നാണ് ലക്ഷ്മണനോട് പറയുന്നത്.

ഇവിടം മുതലാണ് ഹനുമാൻ എന്ന അതിമാനുഷൻ ജനിക്കുന്നതും ജീവിക്കുന്നതും. കേവലം ഒരു മിത്തെന്നതിനപ്പുറം 21-)o നൂറ്റാണ്ടിൽപ്പോലും ഒരു സിനിമയെടുക്കുമ്പോൾ ഹനുമാനു വേണ്ടി തീയറ്ററിൽ ഒരു സീറ്റ് ഒഴിച്ചിടും വിധം ഓരോ ഭാരതീയന്റെയും ഉള്ളിൽ ചിരഞ്ജീവിയായ ഹനുമാൻ കുടിയേറിയെങ്കിൽ അതിൽ അത്ഭുതം തോന്നേണ്ട കാര്യമില്ല.

ഹനുമാന്റെ ശ്രുതം – വേണുന്നത് വേണ്ടപ്പോൾ തോന്നുന്ന – അത്ഭുതകരമായ കഴിവിന് നിരവധി ഉദാഹരണങ്ങൾ പിന്നീട് കാണാനാകും. ഇവർ വനസ്ഥലികളിൽ കഴിഞ്ഞിരുന്ന വാനര രൂപത്തിലുള്ള ഒരു ജനതതിയായിരിക്കാം. രാമലക്ഷ്ണന്മാരെ ഇരു തോളിലുമെടുത്ത് സുഗ്രീവ സന്നിധിയിലെത്തിക്കുക വഴി ഹനുമാന്റെ കായബലത്തിനും കവി കയ്യൊപ്പ് ചാർത്തുന്നു.
അഗ്നിയെ ജ്വലിപ്പിച്ച് പരസ്പരം സഖ്യം ചെയ്യിക്കുക വഴി അഗ്നിക്ക് അന്നും ഇന്നും നമ്മുടെ പൗരാണികർ നല്കിയ പ്രാധാന്യവും മനസ്സിലാക്കാം.
പൈൻ മരത്തിന്റെ ഇലകളോടു കൂടിയ കമ്പ് പൊട്ടിച്ചിട്ട് ഹനുമാൻ രാമനും സുഗ്രീവനും ഇരിപ്പിടമൊരുക്കുന്നതായി മൂല രാമായണം പറയുമ്പോൾ തന്മയത്വത്തോടെ എഴുത്തച്ഛൻ ഈ രംഗം അവതരിപ്പിക്കുന്ന വരികൾ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്.
ആ വരികൾ ചുവടെ കൊടുക്കുന്നു.
“പ്രീതനായ സുഗ്രീവനുമന്നേര-
മാദരപൂർവ്വമുത്ഥായ സസംഭ്രമം
വിഷ്ടപനാഥനിരുന്നരുളീടുവാൻ
വിഷ്ടരാർത്ഥം നല്ല പല്ലവജാലങ്ങൾ
പൊട്ടിച്ചവനിയിലിട്ടാ, നതു നേര-
മിഷ്ടനാം മാരുതി ലക്ഷ്മണനുമൊടി –
ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും
പുഷ്ടമോദാലൊടിച്ചിട്ടരുളീടിനാൻ”

ഇങ്ങനെയിരുന്ന് പരസ്പരം സഹായിക്കാമെന്ന് സഖ്യം ചെയ്ത ശേഷം ബാലിയുമായുണ്ടായ പിണക്കത്തിന്റെ കാരണങ്ങളും മറ്റും സുഗ്രീവൻ വിശദീകരിക്കുന്നു. തന്റെ പത്നിയും സഹോദരനാൽ അപഹരിക്കപ്പെട്ടതിനാൽ തുല്യ ദു:ഖിതനാണെന്നും പറയുന്നു. തനിക്കു സീതാദേവിയിൽ നിന്നും ലഭിച്ച ആഭരണങ്ങൾ സുഗ്രീവൻ രാമലക്ഷ്മണന്മാരെ കാണിക്കുകയും രാമനത് തിരിച്ചറിയുകയും സീതയെ ഓർത്ത് വിലപിക്കുകയും ചെയ്യുന്നു. എന്നാൽ ലക്ഷ്മണന് അതിലെ തോൾ വളകളും കർണ്ണാഭരണങ്ങളും തിരിച്ചറിയാനാകുന്നില്ല. എന്നാൽ നിത്യേന താൻ ജ്യേഷ്o പത്നിയെ നമസ്ക്കരിക്കുമ്പോൾ കാണുന്ന ദേവിയുടെ കാൽച്ചിലങ്കൾ മാത്രമാണ് തിരിച്ചറിയാനാകുന്നത്.

ഈ കഥാസന്ദർഭങ്ങളിലൂടെ സഹോദരന്റെ പത്നിയെ എങ്ങനെയാണ് ലക്ഷ്മണൻ കണ്ടിരുന്നതെന്ന, അല്ലെങ്കിൽ ഓരോരുത്തരും കാണേണ്ടതെന്ന, സന്ദേശം കൂടിയാണ് ആദികവി നൽകുന്നത്. (സുഗ്രീവൻ്റ ഭാര്യയെ സഹോദരൻ അപഹരിച്ച സംഭവം ഇതോടൊപ്പം അവതരിപ്പിക്കുക വഴി സാംസ്ക്കാരിക ലോപവും അതിന്റെ അനന്തര ഫലങ്ങളും നാം കാണുന്നുണ്ട്.) ഈ കലിയുഗത്തിൽ മനുഷ്യബന്ധങ്ങളെപ്പറ്റി ഓരോ ഭവനത്തിലും പാലിക്കേണ്ട പ്രസക്തമായ ഒരു കാര്യം പറയുന്ന കിഷ്കിന്ധാകാണ്ഡം നാലാം സർഗ്ഗത്തിന്റെ പ്രസക്തി ഇനി പറയേണ്ടല്ലോ.

തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819

രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/

Tags: SUBSajeev Pancha KailashiRamayanavichinthanam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ

സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ

ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ

ഫ്രഞ്ച് ഇന്ത്യൻ വാർ മുതൽ ക്യൂബെക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനം വരെ: കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷപ്രദേശം നടത്തുന്ന അതിജീവന സമരത്തിന്റെ കഥ

ആമസോൺ രണ്ടാംഘട്ട കൂട്ടപിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

ആമസോണിന്റെ ആറാം വാർഷിക ദിനത്തിൽ ഉപയോക്താക്കൾക്ക് സമ്മാനം; ഇൻസ്റ്റന്റ് ക്രെഡിറ്റ് സേവനം ലഭ്യമാക്കി കമ്പനി

‘മനുഷ്യന്റെ ചിന്തകൾ നേരെ കമ്പ്യൂട്ടറിലേക്ക്’; തലയോട്ടിക്കുള്ളിൽ ചിപ്പ് സ്ഥാപിച്ച് പരീക്ഷണത്തിനൊരുങ്ങി മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി

‘മനുഷ്യന്റെ ചിന്തകൾ നേരെ കമ്പ്യൂട്ടറിലേക്ക്’; തലയോട്ടിക്കുള്ളിൽ ചിപ്പ് സ്ഥാപിച്ച് പരീക്ഷണത്തിനൊരുങ്ങി മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി

പൊക്കാൻ വേണ്ടി കുനിയേണ്ട, തലയിൽ ചുമക്കേണ്ട; ചക്രങ്ങളുള്ള മികച്ച ബ്രാൻഡഡ് സ്യൂട്ട്‌കേസുകൾ ഇതാ

പൊക്കാൻ വേണ്ടി കുനിയേണ്ട, തലയിൽ ചുമക്കേണ്ട; ചക്രങ്ങളുള്ള മികച്ച ബ്രാൻഡഡ് സ്യൂട്ട്‌കേസുകൾ ഇതാ

108 അടി ഉയരത്തിൽ ആദി ശങ്കരാചാര്യരുടെ സ്തൂപം; രാജ്യത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

108 അടി ഉയരത്തിൽ ആദി ശങ്കരാചാര്യരുടെ സ്തൂപം; രാജ്യത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

Load More

Latest News

ചരിത്രം; വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിക്കും

‘140 കോടി ഭാരതീയർക്കും അഭിനന്ദനം, നമ്മൾ ഒരു യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നു’; വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസായതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

ആറ് വയസ്സുകാരിക്കു നേരെ പതിനെട്ടു വയസ്സുകാരന്റെ ലൈംഗികാതിക്രമം; പോക്സോ വകുപ്പുപ്രകാരം കേസെടുത്ത് പോലീസ്

പ്രണയം പുറത്തറിഞ്ഞു; പതിനാലുകാരിയും 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പോലീസിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; മോഷണ സംഘം പിടിയിൽ

വനിതാ സംവരണ ബിൽ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തും: അമിത് ഷാ

ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള വഴിയും തെളിയും; വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയതിൽ അഭിനന്ദനം അറിയിച്ച് അമിത് ഷാ

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്ന്; ദ് വാക്‌സിൻ വാറിലെ നാനാ പടേക്കറുടെ കഥാപാത്രത്തെ കുറിച്ച് വിവേക് ​​അഗ്നിഹോത്രി

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്ന്; ദ് വാക്‌സിൻ വാറിലെ നാനാ പടേക്കറുടെ കഥാപാത്രത്തെ കുറിച്ച് വിവേക് ​​അഗ്നിഹോത്രി

വനിതാ സംവരണ ബിൽ രാജ്യസഭ ഐകകണ്‌ഠ്യേന പാസാക്കി; ചരിത്രത്തിലേക്ക് ചുവടുവെച്ച് ഇന്ത്യൻ പാർലമെന്റ്

വനിതാ സംവരണ ബിൽ രാജ്യസഭ ഐകകണ്‌ഠ്യേന പാസാക്കി; ചരിത്രത്തിലേക്ക് ചുവടുവെച്ച് ഇന്ത്യൻ പാർലമെന്റ്

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ആരോഗ്യവകുപ്പ് സമ്പൂർണ പരാജയം, ഇനി പ്രതീക്ഷ കേന്ദ്ര സംഘത്തിൽ; സ്വാഗതം ചെയ്ത് കെ.സുരേന്ദ്രൻ

രണ്ടാം വന്ദേഭാരത് കേരളത്തിലെ ജനങ്ങൾക്ക് അനുഗ്രഹം; കേന്ദ്രം കേരളത്തെ എല്ലായിപ്പോഴും പരിഗണിക്കുന്നു: കെ.സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies