ആലപ്പുഴ: ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരന് 17 വർഷം കഠിന തടവ്. 2017-ൽ ചേർത്തല പോലീസിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. ചേർത്തല വെളിയിൽ പറമ്പിൽ സ്വദേശ് അഖിലിനെയാണ് പ്രത്യേക കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ശിക്ഷിച്ചത്.
പ്രതി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും മൊബൈൽ ഫോണിൽഅശ്ലീല ചിത്രങ്ങൾ കാണിച്ചുവെന്നുമാണ് കേസ്. കുട്ടിയ്ക്ക് ശാരീരികാസ്വസ്ഥമുണ്ടായപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞത്. പോക്സോ നിയമപ്രകാരം 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ഐ.പി.സി. 377 പ്രകാരം ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ, അഡ്വ. രോഹിത് തങ്കച്ചന് എന്നിവരാണ് ഹാജരായത്.
Comments