എന്തുകൊണ്ടു തോറ്റു....! കടലാസിൽ ഒതുങ്ങുന്ന ബാറ്റിംഗ് നിരയും പാളിയ ക്യാപ്റ്റൻ സിയും; മൂർച്ചേറിയ വിൻഡീസ് കരുത്തും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്തുകൊണ്ടു തോറ്റു….! കടലാസിൽ ഒതുങ്ങുന്ന ബാറ്റിംഗ് നിരയും പാളിയ ക്യാപ്റ്റൻ സിയും; മൂർച്ചേറിയ വിൻഡീസ് കരുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 02:17 pm IST
Facebook
Twitter
WhatsAppTelegram

ഗയാന: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം മത്സരത്തിലും തോൽവി ചോദിച്ചുവാങ്ങി ഇന്ത്യ. രണ്ട് വിക്കറ്റിനായിരുന്നു നീലപ്പടയുടെ പതനം. ബാറ്റിംഗ് നിരയ്‌ക്ക് കാര്യമായി ഉയരാൻ സാധിക്കാത്തതാണ് ഇന്ത്യയുടെ തോൽവിയ്‌ക്ക് പിന്നിലെ കാരണം. ബാറ്റിംഗ് നിര വീണ്ടും കളിമറന്നതോടെ വിൻഡീസിന് കാര്യങ്ങൾ എളുപ്പമായി. ഇന്ത്യയുടെ വാലറ്റം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ വിൻഡീസ് വാലറ്റം അത് ഭംഗിയായി നിർവഹിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നാലാം ഓവറിൽ ഓപ്പണർ ശുഭ്മാൻ ഗില്ലിനെയും (7) ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവിനെയും (1) 18 റൺസിൽ 2 വിക്കറ്റ് എന്ന നിലയിൽ നഷ്ടമായി. ഇതോടെ ഇന്ത്യയുടെ തുടക്കം അപ്പാടെ പാളിപ്പോയി. ഓപ്പണർ എന്ന നിലയിൽ ശുഭ്മാൻ ഗിൽ വീണ്ടും പരാജയമായി. ടി20യിലെ മിസ്റ്റർ 360 സൂര്യകുമാർ യാദവും റൺസ് കണ്ടെത്താൻ പാടുപെട്ടതോടെ ആദ്യ ഓവറുകളിൽ ഇന്ത്യയുടെ സ്‌കോർ ബോർഡ് ഒച്ചിഴയും വേഗത്തിലായിരുന്നു നീങ്ങിയത്.

അവസരം കിട്ടിയിട്ടും ഐപിഎല്ലിലേത് പോലെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സഞ്ജുവിനും സാധിച്ചില്ല. കിട്ടിയ അവസരങ്ങളും താരം അനാവശ്യഷോട്ട് കളിച്ച് പാഴക്കി. രണ്ടാം ടി20യിൽ തിലക് വർമ്മയും (51) ഇഷാൻ കിഷനും (27) ചേർന്ന് ഒരുക്കിയ 42 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഏക തിളക്കം. എന്നാൽ യശ്വസി ജയ്‌സ്വാളിന് അവസരം നൽകാൻ തയ്യാറാക്കാത്ത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.

ബാറ്റിംഗിലെ കനത്ത പരാജയം ബൗളിംഗിലും ഇന്ത്യയ്‌ക്ക് വിനയായി. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ ബൗളർമാരെ കൈകാര്യം ചെയ്യുന്നതിൽ അമ്പേ പരാജയപ്പെട്ടന്നാണ് ആരാധകർ പറയുന്നത്. മനോഹരമായി പന്തെറിയുകയും രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത യൂസ്വേന്ദ്ര ചാഹലിനെ നാല് ഓവർ പൂർത്തിയാക്കാൻ ഹാർദിക് അനുവദിച്ചില്ല. മാത്രമല്ല, അക്സർ പട്ടേലിന് പന്തെറിയാൻ അവസരം നൽകിയതുമില്ല. നാല് ഓവർ എറിഞ്ഞ മറ്റൊരു സ്പിന്നറായ രവി ബിഷ്ണോയ് വിക്കറ്റുകളും വീഴ്‌ത്തിയില്ല. ഇതോടെയാണ് ആരാധകർ ഹാർദിക്കിനെതിരെ തിരിഞ്ഞത്.

 

Tags: cricketwestindiesIndiaSANJU V SAMSON
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies