തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ നഴ്സുമാർ ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. യുഎൻഎയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നഴ്‌സുമാരെ ആക്രമിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രി ഉടമയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
വിഷയത്തിൽ ഒരാഴ്‌ച്ച മുൻപ് കളക്ടറുമായി യു.എൻ.എ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച നടത്തി ഒരാഴ്‌ച്ച കഴിഞ്ഞിട്ടും കളക്ടർ നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നതോടെ യുഎൻ.എ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ ഉൾപ്പടെ ഇന്ന് പണിമുടക്കും.
അതേസമയം തൃശ്ശൂർ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 5000-ത്തിലേറെ രോഗികൾ ചികിത്സയിലുണ്ടെന്നാണ് നിഗമനം. നഴ്‌സുമാരുടെ പണിമുടക്ക് ഈ രോഗികളെ ബാധിക്കും എന്നതിനാൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആശുപത്രി മാനേജ്‌മെന്റുകൾ. പ്രശ്‌നപരിഹാരത്തിന് സർക്കാർ ഇടപെട്ടില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകളും യു.എൻ.എയും ആരോപിക്കുന്നു.
കഴിഞ്ഞ മാസം 27-ന് തൃശ്ശൂർ ജില്ലാ ലേബർ ഓഫിസിൽ നടന്ന ചർച്ചക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. ചർച്ചയ്‌ക്കിടെ സ്വകാര്യ ആശുപത്രി ഉടമ നഴ്‌സുമാരെ മർദ്ദിച്ചതായാണ് യു.എൻ.എയുടെ ആരോപണം.
Comments