യുപിഎ സർക്കാർ ജനങ്ങൾക്ക് നൽകിയത് സ്വപ്നങ്ങൾ മാത്രം, സഫലീകരിച്ചത് മോദി സർക്കാർ: നിർമലാ സീതാരാമൻ 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഎ സർക്കാർ ജനങ്ങൾക്ക് നൽകിയത് സ്വപ്നങ്ങൾ മാത്രം, സഫലീകരിച്ചത് മോദി സർക്കാർ: നിർമലാ സീതാരാമൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 02:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെയും മുൻ യുപിഎ സർക്കാരിനെതിരെയും ആഞ്ഞടിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പഴയ സർക്കാർ രാജ്യത്തെ ജനങ്ങൾക്ക് സ്വപ്‌നങ്ങൾ മാത്രമാണ് നൽകിയിരുന്നതെന്നും എന്നാൽ അത് സഫലീകരിച്ചുകൊടുത്തത് എൻഡിഎ സർക്കാരാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും ദുർബലമായ സമ്പദ് വ്യവ്യസ്ഥകളിലൊന്നായാണ് 2013 വരെ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഒമ്പത് വർഷത്തിനുള്ളിൽ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ന് ഇന്ത്യയെ അടയാളപ്പെടുകയാണ്. യുപിഎ സർക്കാർ പാഴാക്കി കളഞ്ഞത് 2004 മുതൽ 2014 വരെയുള്ള ഒരു ദശാബ്ദമാണെന്നും നിർമലാ സീതാരാമൻ ലോക്സഭയിൽ പറഞ്ഞു.

ആഗോള സമ്പദ് വ്യവസ്ഥയിൽ വെറും മൂന്ന് ശതമാനം മാത്രമാണ് 2022ൽ വളർച്ച രേഖപ്പെടുത്തിയത്. ഇത് 2023 ആയപ്പോഴേക്കും 2.1 ശതമാനമായി കുറഞ്ഞുവെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ അടക്കമുള്ളവരും കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് നേരിട്ടത്. വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈന പോലും ധാരാളം പ്രതിസന്ധികൾ അഭിമുഖീകരിച്ചു. ഈ സാഹചര്യത്തിലാണ് മോർഗൻ സ്റ്റാൻലിയുടെ കണ്ടെത്തൽ നിർണായകമാകുന്നത്. 2013ൽ ദുർബല സമ്പദ് വ്യവസ്ഥയെന്ന് ഇന്ത്യയെ വിളിച്ച മോർഗൻ സ്റ്റാൻലി ഇന്ന് ഇന്ത്യയുടെ വളർച്ച തിരിച്ചറിഞ്ഞിരിക്കുകയാണ്. കൊറോണ മഹാമാരി കാരണമുണ്ടായ വെല്ലുവിളികളെ പോലും നേരിട്ടുകൊണ്ട് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാകാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ദിരാ ഗാന്ധിയുടെ നയിച്ചിരുന്ന കോൺഗ്രസ് സർക്കാരിന്റെ കാലത്തെ പ്രസിദ്ധമായ മുദ്രാവാക്യവും ധനമന്ത്രി ഓർമ്മിപ്പിച്ചു. ‘ദാരിദ്ര്യം തുടച്ചുനീക്കും’ എന്ന് ആവർത്തിച്ച് വാഗ്ദാനം നൽകി. എന്നാൽ പട്ടിണിയെ നിർമ്മാർജ്ജനം ചെയ്യാൻ യുപിഎ സർക്കാരിന്  കഴിഞ്ഞോയെന്നും നിർമലാ സീതാരാമൻ ചോദിച്ചു. രാജ്യത്തെ ആവശ്യമായ രീതിയിൽ പരിവർത്തനപ്പെടുത്തിയത് നരേന്ദ്രമോദിയായിരുന്നു. നിങ്ങൾക്ക് കിട്ടും, കിട്ടും എന്ന് പറഞ്ഞ് ജനങ്ങൾക്ക് സ്വപ്‌നങ്ങൾ നൽകാൻ മാത്രമാണ് യുപിഎ സർക്കാരിന് കഴിഞ്ഞത്. എന്നാൽ ആ സ്വപ്നങ്ങൾ സഫലീകരിച്ചത് മോദി സർക്കാരാണ്. ‘മിലേഗാ’ എന്നത് ‘മിൽഗയാ’ എന്നായി മാറിയെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ”ആരെയും പ്രീണിപ്പിക്കാതെ എല്ലാവരെയും ശാക്തീകരിക്കുക” എന്ന ആശയത്തിലാണ് കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

Tags: finance ministerLok Sabhanirmala sitharaman
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies