ന്യൂഡൽഹി: പരിധിയില്ലാത്ത സാധ്യതകളെ സൂചിപ്പിക്കുന്ന പുതിയ ലോഗോ എയർ ഇന്ത്യ പുറത്തിറക്കി. ‘ദി വിസ്ത’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ ലോഗോയിൽ സ്വർണ്ണം, ചുവപ്പ്, പർപ്പിൾ നിറങ്ങളിലുള്ള ആധുനിക ഡിസൈനാണ് ഉളളത്. പരിധിയില്ലാത്ത അവസരങ്ങളെയാണ് ലോഗോ സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.
#WATCH | Air India unveils its new logo. pic.twitter.com/jKBz0m1kBU
— ANI (@ANI) August 10, 2023
“>
എയർ ഇന്ത്യയുടെ പുതിയ ലോഗോ അനന്തമായ സാധ്യതയെയും വളർച്ചയെയും ദൃഢവും ഉറച്ച ഭാവിക്കുമായി നിലകൊള്ളുന്നുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.പുതിയ ലോഗോയിൽ എയർ ഇന്ത്യയുടെ മുഖമായിരുന്ന മഹാരാജ ഇല്ല. എന്നാൽ മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനിയുടെ ഭാവി പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നും എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൺ പറഞ്ഞു.
എയർ ഇന്ത്യയുടെ വിവിധ പുതിയ വിമാനങ്ങളിൽ ഡിസംബർ മുതൽ പുതിയ ലോഗോ ഉണ്ടായിരിക്കും. 70 ബില്യൺ ഡോളറിന് 470 പുതിയ എയർക്രാഫ്റ്റുകളാണ് എയർ ഇന്ത്യ സ്വന്തമാക്കുന്നത്. പലഘട്ടങ്ങളായാണ് ഈ വിമാനങ്ങൾ കമ്പനിയുടെ ഭാഗമാകുന്നത്. ആദ്യം എയർബസ് 350യാണ് എയർ ഇന്ത്യയുടെ ഭാഗമാകുക.
Comments