ആരാധകരെ രോമാഞ്ചം കൊള്ളിക്കുകയാണ് സൂപ്പർസ്റ്റാറിന്റെ ജയിലർ. മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് നിറഞ്ഞാടിയ ചിത്രത്തെ കൊഴുപ്പിക്കാനായെത്തിയ മോഹൻലാലും ആരാധകർക്ക് വിരുന്നൊരുക്കി. നെൽസൺ ദിലീപ് എന്ന സംവിധായകന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ജയിലർ. ആവേശം ഒട്ടും കുറയാതെ തന്നെ ചിത്രം പ്രയാണം തുടരുമ്പോൾ, ലോകം ആഘോഷിക്കപ്പെടുമ്പോൾ സ്റ്റൈൽ മന്നൻ ഇവിടെങ്ങുമില്ല, രജനീകാന്ത് ഹിമാലയത്തിലാണ്.
&
Superstar #Rajinikanth‘s Latest pic..❣️ When the World is Celebrating him, He went away from all of it for a Spiritual journey..⭐#Jailer #SuperstarRajinikanth pic.twitter.com/HwnHcs5h3P
— Laxmi Kanth (@iammoviebuff007) August 10, 2023
ഹിമാലയത്തിൽ നിന്നുള്ള രജനീകാന്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. സുഹൃത്തുക്കൾക്കൊപ്പം നദീത്തീരത്ത് നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ‘ ലോകം തന്നെ ആഘോഷമാക്കുമ്പോൾ, ആത്മീയ യാത്രയിലാണ് അദ്ദേഹം’ എന്ന തലക്കെട്ടോടെയാണ് പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് രജനീകാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടത്. തന്റെ എല്ലാ സിനിമയുടെ റിലീസിന് രണ്ട് ദിവസം മുൻപ് ഹിമാലയത്തിൽ പോകുന്ന പതിവുള്ള താരമാണ് രജനീകാന്ത്. സിനിമ വിജയമോ, പരാജയമോ അതൊന്നും തന്നെ ബാധിക്കാതെ ഈ വേളയിൽ ആത്മീയ യാത്രയിലായിരിക്കും താരം.
രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണിത്. നെൽസൺ സംവിധാനം ചെയ്ത ചിത്രം സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിച്ചിരിക്കുന്നത്. മാത്യുവെന്ന റോളിലാണ് മോഹൻലാലിന്റെ വരവ്. രജനിയുടെ മാസിന കനത്ത വെല്ലുവിളി സൃഷ്ടിച്ചാണ് ലാലേട്ടന്റെ മാസ് എൻട്രിയും മാസ് സീനും. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിരുദ്ധാണ് സംഗീതം. ചിത്രം ആദ്യ ദിനം തന്നെ റേക്കോർഡ് സൃഷ്ടിച്ചു. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ഓപ്പണിംഗ് കളക്ഷനായി നേടുന്ന തമിഴ് ചിത്രമായി ജയിലർ മാറി. 52 കോടി രൂപയാണ് ചിത്രം നേടിയത്.
Comments