തിരുവനന്തപുരം: മലയാളികളുടെ ഇഷ്ടതാരമാണ് മിമിക്രി കലാകാരനും കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന്. അദ്ദേഹത്തിന് വാഹനാപകടം സംഭവിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം.
ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത് ഒരാഴ്ച മുന്‍പ് നടന്ന അപകടത്തിന്റെ വാര്‍ത്തയാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ തങ്കച്ചന് വ്യക്തമാക്കുന്നത്. ”എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുമ്പ് നടന്ന ചെറിയൊരു അപകടമാണ്, തനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല.”തങ്കച്ചന് ഫേസ്ബുക്കില്‍ കുറിച്ചു.
കാറും ജെസിബി കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തങ്കച്ചന് പരിക്കേറ്റെന്നായിരുന്നു വാർത്ത. നെഞ്ചിനും കഴുത്തിനും ഗുരുതര പരിക്കേറ്റ തങ്കച്ചന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് തങ്കച്ചന് പ്രതികരണവുമായി രംഗത്തെത്തിയത്.
Comments