പലതരത്തിലുള്ള വിറ്റാമിനുകളെക്കുറിച്ച് നമുക്ക് അറിയാമെങ്കിലും വിറ്റാമിൻ പി എന്നത് പലർക്കും ധാരണയുണ്ടാകില്ല. നാം സ്ഥിരമായി കഴിക്കുന്ന മിക്ക ആഹാരപദാർത്ഥങ്ങളിലും വിറ്റമിൻ പിയുടെ സാന്നിദ്ധ്യമുണ്ട്. എന്നാൽ നാം ഇത് അറിയുന്നത് മറ്റൊരു പേരിലാണെന്ന് മാത്രം. വിറ്റാമിൻ പിയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഫ്‌ലേവനോയ്ഡ് ആണ് വിറ്റാമിൻ പി എന്ന് അറിയപ്പെടുന്നത്. പഴങ്ങൾക്ക് നിറം നൽകുന്നതിനും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നു. ഇവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇവ വളരെയധികം സഹായകമാണ്. പ്രമേഹ രോഗികൾ ഫ്‌ലേവനോയ്ഡ് അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായകമാണ്.
ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇല തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെ നല്ലതാണ് എന്നാണ്. തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിച്ച് നിലനിർത്തുന്നതിന് ഇത് സഹായകമാകുന്നു. ഇതിന് പുറമേ ബുദ്ധിശക്തിക്കും സഹായകമാണെന്ന് പറയുന്നു. ഫ്‌ലേവനോയ്ഡ് ശരീരത്തിൽ എത്തുന്നതിനായി പ്രധാനമായും ഇവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓറഞ്ചിൽ വളരെയധികം ഫ്‌ലേവനോയ്ഡ് അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ പറയുന്നു.
Comments